മോദിയെ ക്രിസ്തുവിനോട് ഉപമിച്ച് അൽഫോൻസ് കണ്ണന്താനം – അഭിമുഖം വിവാദമാകുന്നു

ദില്ലി: ക്രിസ്തുവിനും മോദിക്കും ഒരേ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇംഗ്ലീഷ് മാധ്യമം ലൈവ് മിന്‍റിന് നല്‍കിയ അഭിമുഖത്തിലാണ് കണ്ണന്താനം ഈ അഭിപ്രായം പങ്കുവച്ചത്.

അഭിമുഖത്തില്‍ കേന്ദ്രമന്ത്രിയായ വാര്‍ത്തയെ ക്രിസ്ത്യന്‍ സമൂഹം എങ്ങനെ സ്വീകരിച്ചു എന്ന ചോദ്യത്തിനാണ് കണ്ണന്താനത്തിന്‍റെ മറുപടി.

വാര്‍ത്ത് അറിഞ്ഞ് എല്ലാ കര്‍ദ്ദിനാള്‍മാരും വിളിച്ചു. അവര്‍ സന്തോഷവും പിന്തുണയും പങ്കുവച്ചു. അവരോട് ഞാന്‍ പറഞ്ഞത് ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ സ്വപ്നങ്ങളാണ് മോദിയും പങ്കുവയ്ക്കുന്നത് എന്നാണ് പറഞ്ഞത്. മോദി എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം കിട്ടാന്‍ ആഗ്രഹിക്കുന്നു. എല്ലാ വീട്ടിലും ശൗചാലയം വരാന്‍ ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടും, അതില്‍ പണവും ലഭിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം നല്ല റോഡുകള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നു. അഴിമതിക്കെതിരെ പോരാടുന്നു.

post watermark60x60

അതാണ് ക്രിസ്തുവും ചെയ്തത്, അദ്ദേഹവും അഴിമതിക്കെതിരെ പോരാടി, അസമത്വത്തിന് എതിരെ പോരാടി. അതിനാല്‍ തന്നെ മോദിയുടെ സ്വപ്നവും ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ സ്വപ്നവും തമ്മില്‍ പലകാര്യങ്ങളിലും ഒന്നിക്കുന്നുണ്ട്, കണ്ണന്താനം പറയുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like