ലേഖനം: ലോകം അകത്തു കയറിയ സഭയും, സഭയെ അകത്താക്കിയ ലോകവും.

പാസ്റ്റർ ബൈജു സാം. നിലമ്പൂർ

ദൈവത്തിന്റെ തിരുഹൃദയത്തിൽ ഒളിഞ്ഞിരുന്നതു, യേശുക്രിസ്തുവിലൂടെ വെളിപ്പട്ടു വന്നതും, സീഹ്യോൻ മാളിക മുറിയിൽ പരിശുദ്ധാത്മാവിനാൽ സ്ഥാപിക്കപ്പെട്ടതും, ദൈവത്താൽ, പരിശുദ്ധാത്മാവിനാൽ വളർത്തപ്പെടുന്നതുമായ ഒരു പരിപാവന സ്ഥാപനമാണ് ദൈവത്തിന്റെ തിരുസഭ. ഇത് ലോകത്തിൽ നിന്ന് പ്രത്യേകമായി വിളിച്ചു വേർതിരിക്കപ്പെട്ടവരുടെ സംഘമാണ്. ഇത് ഒരു സംഘടനയല്ല പ്രത്യുത ഇത് ദൈവത്തിന്റെ സ്ഥാപനമാണ്. ഈ സ്ഥാപനത്തിൽ വസിക്കുന്നവരുടെ മാർഗ്ഗ രേഖ വിശുദ്ധ തിരുവെഴുത്ത് ആണ്. ഈ ലോകത്തിൽ ദൈവ മക്കൾ എങ്ങനെ ജീവിക്കണം എങ്ങനെ പെരുമാറണം, എന്നിവ സംബന്ധിച്ചൊക്കെ നല്ല വ്യക്തത തിരുവെഴുത്ത് നൽകുന്നുണ്ട്. അങ്ങനെ പ്രത്യേകതളും,വ്യത്യസ്തകളും നിറഞ്ഞ പവിത്രവും, നിസ്തുല്ല്യവുമായി, വിശുദ്ധിയിൽ കാക്കപ്പെടുന്ന സമൂഹമാണ് സഭ. അങ്ങനെയുള്ള കൂട്ടത്തെ പെന്തക്കോസ്തുകാർ എന്ന നാമകരണത്തിലും വിവക്ഷിച്ചു പോരുന്നു.

ഇന്നിപ്പോൾ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു കാലത്ത് പടിയടച്ച് പെന്തക്കോസ്തുകാർ പുറത്താക്കിയ മിക്ക സത്താന്റെ ചരക്കുകളും വ്യത്യസ്ത പാക്കറ്റുകളിൽ ദൈവ സഭക്ക്കത്ത് കയറികൊണ്ടിരിക്കുന്നു.

ഓണവും, ക്രിസ്തുമസും,വിഷുവും, ഈദുൽ ഫിത്തറുമൊക്കെ വിശ്വാസ സമൂഹത്തിന് അന്യം നിന്നിട്ടുളള വസ്തുതകളാണ്. ഇവയുമായി ദൈവ മക്കൾക്ക് ഒരു ബന്ധവുമില്ലെന്നും അവയുമായി താദാൽമ്യം പാടില്ല എന്നും ആദ്യകാല ദൈവദാസന്മാർ ദൈവ മക്കളെ പഠിപ്പിക്കുമായിരുന്നു. വളളം കളി കാണാൻ പോയതിനും പള്ളി പെരുന്നാളിന് പോയതിനുംമൊക്കെ ഈയുളളവനെ കുഞ്ഞു പ്രായത്തിൽ താക്കീത് ചെയ്തത് ഓർക്കുന്നു. ദൈവമക്കൾ വേർപ്പെട്ടവരാണെന്നും, വിശുദ്ധിയിൽ ജീവിക്കണമെന്നൊക്കെ പറഞ്ഞു വചനാടിസ്ഥാനത്തിൽ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തുമായിരുന്നു അന്നത്തെ ദൈവ ഭൃത്യന്മാർ.

ദൈവമക്കൾക്ക് പുതിയനിയമ അടിസ്ഥാനത്തിൽ ഒരാഘോഷവും ഇല്ല. അങ്ങനെയിരിക്കെ ജാതീയവും, അന്യാരാധനയുടെ ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്നതോ, അവയാൽ കാരണമായി തീരുന്നതോ ആയ ആഘോഷങ്ങളുടെ പ്രത്യേക ദിവസങ്ങളിൽ ദൈവമക്കൾ എന്നഭിമാനിക്കുന്നവർ, അതിനെ പ്രത്യേകമായി കണ്ട് ഭക്ഷണ ക്രമത്തിലും, വേഷവിധാനത്തിലും, പെരുമാറ്റങ്ങളിലും, സാധാരണയിൽ നിന്ന് മാറി, ആ ദിവസങ്ങളിൽ, വ്യത്യസ്ത രീതികൾ⁠⁠⁠⁠ക്ക് വിധേയപ്പെടുമ്പോൾ നാം ലോകവുമായും മറ്റ് അന്ധ വിശ്വാസങ്ങളുമായും അറിഞ്ഞോ അറിയാതെയോ പൊരുത്തപ്പെടുന്നു. ലോകവും മറ്റചാരങ്ങളും സഭക്ക്കത്ത് കയറിവരുന്നതിന്റെ തെളിവാണ് ഇതൊക്കെ.

മൂന്നും നാലും നൂറ്റാണ്ടുകളിൽ സഭ ഉൾപ്പെട്ട സമൂഹം റോമൻ ആധിപത്യത്തിന്റെ കീഴിലായിരുന്നു. എല്ലാതരത്തിലുള്ള ജാതീയ ആചാരങ്ങളുടെ ഈറ്റില്ലമായിരുന്നു റോമാ സാമ്രാജ്യം. ഉൽസവങ്ങൾക്കും, അചാരനുഷ്ഠാനങ്ങൾക്കുമൊക്കെ ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല. എന്നാൽ അന്നത്തെ ദൈവ മക്കൾ അതിൽ നിന്നെല്ലാം മാറി നിൽക്കുകയും, വ്യത്യസ്തത പുലർത്തുകയും ചെയ്തു. തന്നിമിത്തം പല ആളുകളെയും രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടക്കുകയും രക്തസാക്ഷി മരണം വരെ കൈവരിച്ചവരും ഉണ്ട്. അവരുടെ പിൻതലമുറക്കാരായ നമ്മളാണ് എല്ലാ പേക്കൂത്തുകൾക്കു കുട പിടിച്ച് ഓശാന പാടികൊണ്ടിരിക്കുന്നത്.
എന്നിരുന്നാലും ലോകത്തോടുളള പറ്റുമാനം സഭയെ ആത്മീയമായി തളർത്തി. അങ്ങനെ⁠⁠⁠⁠ തനദായ ശൈലിയിൽ മുന്നോട്ട് പോയ സഭക്കകത്ത് ക്രമേണ ലോകം കയറി വിത്തു പാകിയതിന്റെ ഫലം ആണ് ഇന്നു കാണുന്ന റോമൻ കത്തോലിക്കാ മതം. സഭ രാഷ്ട്രവുമായി ഇടകലർന്നു അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതീയ പ്രവണതകളും സഭക്കകത്തു കയറി വല്ലാത്ത അവിയലും പരുവമായി മാറി. അങ്ങനെ ചില കാലഘട്ടങ്ങൾ തന്നെ ഇരുണ്ട യുഗത്തിലൂടെ സഭ കടന്നു പോയെന്ന് സഭാ ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തുന്നു. അതിനു കാരണം വചനം വിട്ട് സഭ ലോകത്തെ പുകഴാൻ പോയതാണ്. കൂട്ടത്തിൽ മാനസാന്തരപ്പെടാത്ത കുസ്ദ്ധധിനോസ് ചക്രവർത്തി ക്രിസ്ത്യാനിയായതും ലോകൈകീരണത്തിന് ആക്കം കൂട്ടി. അന്ന് കുസ്ദ്ധധിനോസ് ആണെങ്കിൽ ഇന്ന് കപട ആത്മീയ വേഷധാരികളായ കുസ്ദ്ധധിനോസുമാരാണ് സഭയെയും ദൈവമക്കളെയും ലോകത്തിന്റെ കുറ്റിയിൽ കൊണ്ടുപോയി കെട്ടാൻ ശ്രമം നടത്തുന്നത്. ലോകൈകരണത്തിലേക്ക് സഭയെയും വലിച്ചിഴക്കുന്നവർ ആരായാലും അവർ വലിയ വില കൊടുക്കേണ്ടി വരും.

അന്യാരാധനയെയും, അന്യദേവന്മാരെയും ദൈവം എത്രമാത്രം വെറുക്കുന്നു എന്നതിന്റെ തെളിവാണ് മോശൈകന്യായപ്രമാണത്തിലെ ആദ്യത്തെ കൽപ്പന. അങ്ങനെയാകുമ്പോൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങളെ എത്രമാത്രം ശ്രദ്ധയോട് ദൈവ മക്കൾ കാണണം. പറയുന്നത് കൂടുതൽ ആണെങ്കിൽ ക്ഷമിക്കണം മുയലും കാഷ്ഠവും ആട്ടിൻ കാഷ്ഠവും കണ്ടാൽ തിരിച്ചറിയാത്തവർ ആണ് ഇത്തരം കാര്യങ്ങൾക്ക് ന്യായീകരണവുമായി ഇറങ്ങുന്നത്. പ്രിയ ദൈവ മക്കൾ സാത്താന്റെ തന്ത്രങ്ങളെ തിരിച്ചറിയണം. നിങ്ങൾ ആണ്ടുകളും, മാസങ്ങളും, കാലങ്ങളും ആചരിക്കുന്നു. ഞാൻ നിങ്ങൾക്കുവേണ്ടി അദ്ധ്വാനിച്ചത് വെറുതെയായി പോയോ. എന്ന് പൗലോസ് പറയുന്നുണ്ട്.

“അന്യദേവനെ കൈകൊള്ളുന്നവരുടെ വേദനകൾ വർദ്ധിക്കുന്നു. അവരുടെ നാമങ്ങളെ എന്റെ നാവിൻമേൽ എടുക്കുകയില്ല”  സങ്കീ. 16:4. ശുദ്ധവും അശുദ്ധവും തമ്മിൽ വേർപിരിക്കുന്നില്ല എന്ന് യിരമ്യാവ് പറഞ്ഞതു പോലെ, അത് ചെയ്യേണ്ടിയ ദൈവ ദാസൻമാർ സീനായ് പർവ്വതത്തിനു താഴെ കാളക്കുട്ടിയെ ഉണ്ടാക്കി ജനങ്ങളെ ആർത്തട്ടഹസിക്കുമറാക്കിയ അഹരോന്റെ തന്ത്രത്തിൽ മുഴുകുകയാണ്. ഒരു കാര്യം ഓർക്കുക, ദൈവത്തിന്, പ്രമാണത്തിനു പുറത്ത് ആർത്തട്ടഹസിച്ച് ആരാവാരവം ഉണ്ടാക്കിയ ഭൂരിപക്ഷത്തെയല്ല ആവശ്യം മറിച്ച് വിശുദ്ധിക്ക് വേണ്ടി നിലകൊണ്ടു ന്യൂനപക്ഷത്തെയാണ് ആവശ്യം.

രാഷ്ട്രീയം സഭയ്ക്കകത്ത് കയറികൂടിട്ട് നാളുകളായി, ഇന്നിപ്പോൾ സിനിമ കാണലും, അൽപം വിദേശി അടിക്കലും, മറ്റ് മത വിശ്വാസങ്ങളുമായി ബന്ധപ്പെട്ട സദ്യകളിൽ ഭാഗവാക്കാകുന്നതും ഒക്കെ നിസ്സാരവൽക്കരിക്കപ്പെടുകയും തെറ്റല്ലാതായി മാറുകയു ചെയ്തു. അതേ തുടർന്ന് സിനമാറ്റിക്, റോക്ക്, പോപ്പ്, ഹിപ്പ് ഹോപ്പ്, ഗാനങ്ങളുടെ ചുവടു പിടിച്ചളള ഗാനങ്ങൾ ഓ… പോട്……….., അല്ലാത്ത പോടുമായിട്ടൊക്കെ അരങു തകർക്കുമ്പൊൾ ദൈവ മക്കളെ ഓർത്തു കൊളളുക ലോകത്തിന്റെ ചരക്കുകൾ ദൃശ്യമായ സഭക്കകത്ത് കയറി കൂടിയിട്ട് വർഷങ്ങളായി.

പെന്തക്കോസ്തിൽ ജനിച്ചു വളർത്തപ്പെട്ട അല്ലെങ്കിൽ വീണ്ടും ജനിച്ചവന്റെ വീട്ടിൽ ജനിച്ച മക്കൾക്കാണ് മേൽ പറയപ്പട്ടെ കാര്യങ്ങളോട് ആഭിമുഖ്യം കൂടുതൽ. അവർക്ക് ലോകവും സഭയു ഒന്നായി തോന്നിയാൽ കുറ്റം പറയരുതല്ലോ, കാരണം ഓളത്തിലും വികാരത്തിലും അടിമപ്പെട്ടവരാണ് അവരിൽ പലരും. ദാനീയേലും കൂട്ടരും ബാബിലോണിൽ ആയിരുന്നപ്പോൾ, ദൈവ പ്രമാണങ്ങൾക്ക് നിരക്കാത്ത സംസ്ക്കാരം സ്വീകരിച്ചില്ല എന്നു നാം തരിച്ചറിയണം. രാജകീയ ഭക്ഷണം വെച്ച് നീട്ടിയപ്പോൾ ‘നോ’ എന്ന പറയാൻ ആർജ്ജവം കാണിച്ച ഭക്തന്മാർ നമ്മുടെ മുന്നിൽ ഉണ്ട്. ഒരുവൻ ലോകത്തെയോ ലോകത്തിലുളളതിനെയും സ്നേഹിക്കരുത്. 1യോഹന്നാൻ 2:15. കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറികൂത്തുകളിലും മദ്യപാനത്തിലും ധർമ്മ വിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവൃത്തിച്ചു കൊണ്ട് കാലം പോക്കിയതു മതി. 1പത്രോസ്.4:3 ജാതികൾ തങ്ങളുടെ വ്യർത്ഥ ബുദ്ധിയനുസരിച്ച് നടക്കുന്നതുപോലെ നിങ്ങൾ ഇനി നടക്കരുത്. എഫേ 4:17. ദൈവ മക്കൾ വ്യത്യസ്തരാണെന്നു ഈ ലോകം നമ്മുക്ക് യോഗ്യമല്ല എന്നുള്ള തിരിച്ചറിവോടുകൂടി, ലോകമയത്വം നിസ്സാരമായി കാണുന്നവരെയും അതിന് ഓശാന പാടുന്നവരെയും വിട്ടൊഴിഞ്ഞ് ജീവിക്കുവാനും ദൈവം നമ്മുക്ക് കൃപ നൽകട്ടെ.

– ബൈജു സാം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.