ബോസ്റ്റൺ: 2018 ജൂലൈ 5 മുതൽ 8 വരെ ബോസ്റ്റൺ പട്ടത്തിൽ വെച്ച് നടത്തപ്പെടുന്ന 36 – മത് മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിന്റെ (പി.സി.എൻ.എ.കെ) നാഷണൽ ലേഡീസ് കോർഡിനേറ്ററായി സിസ്റ്റർ ആശ ദാനിയേൽ തിരഞ്ഞെടുക്കപ്പെട്ടു.

ഫിനാൻസ് ഡിപ്പാർട്ടുമെൻറിൽ റവന്യൂ ഡയറക്ടറായി ഔദ്യോഗിക മേഖലയിൽ പ്രവർത്തിക്കുന്ന സിസ്റ്റർ ആശ ന്യൂയോർക്ക് ക്രൈസ്റ്റ് അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗമാണ്.
വിവിധ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസുകളുടെ ദേശീയ ഭാരവാഹിയായിരുന്ന ബ്രദർ ഫിലിപ്പ് ദാനിയേലിന്റെ സഹധർമ്മണിയുമാണ്. 4 പതിറ്റാണ്ടായി കുടുംബാഗങ്ങളോടൊപ്പം ന്യൂയോർക്കിൽ താമസിച്ചു വരുന്നു. മക്കൾ: സോണിയാ, സാം, സ്റ്റെയ്സി, ഷോൺ.
Download Our Android App | iOS App
റവ. ബഥേൽ ജോൺസൺ ഇടിക്കുള, ബ്രദർ വെസ്ളി മാത്യു, ബ്രദർ ബാബുക്കുട്ടി ജോർജ് കുട്ടി, ബ്രദർ ഷോണി തോമസ് എന്നിവരാണ് മറ്റ് ദേശീയ ഭാരവാഹികൾ.