ലേഖനം: വിസ്മരിക്കപ്പെടുന്ന വേരുകൾ

ജസ്റ്റിൻ ജോർജ് കായംകുളം

ഫലങ്ങൾ കാണ്മാൻ ഭംഗിയേറിയതും കഴിക്കാൻ രുചിയേറിയതുമാണ്.?.. എന്നാൽ ഈ ഫലം അല്ലെങ്കിൽ പൂക്കൾക്ക് ഈ ഭംഗിയും രുചിയും ഒക്കെ വന്നതിനു പിന്നിൽ വേരുകളുടെ സഹായം വിസ്മരിക്കാനാവാത്തതാണ്.. മണ്ണിനടിയിലുള്ള വേരുകൾ ആർക്കും കാണുവാൻ സാധിക്കില്ല…. ആ വേരുകൾ ഒരുപക്ഷെ സൗന്ദര്യം ഉള്ളതായിരിക്കില്ല…. ആരും അതിനെ പ്രശംസിക്കാറുമില്ല…. എങ്കിലും വേരുകൾ നിസ്വാർത്ഥമായി പ്രവർത്തിക്കുന്നു…. വെള്ളവും വളവും ഉള്ളയിടങ്ങളിലേക്കു ആഴ്ന്നിറങ്ങി വലിച്ചെടുത്തു ഫലങ്ങൾക്കു കൊടുക്കുകയാണ്..?..ഇന്ന് നമ്മെ പുറത്തു എല്ലാവരും കാണുമ്പോൾ ഭംഗിയും രൂപവും ഭാവവും ഒക്കെ ഉള്ളവരാണ്…. ഇതിനു പിന്നിൽ ചില വേരുകൾ ഉണ്ട്… നമുക്ക് വേണ്ടി പ്രതിഫലിച്ച ചില വേരുകൾ…. സാഹചര്യങ്ങളെ വക വെയ്ക്കാതെ നമുക്ക് വേണ്ടി പലതും തന്നു വളർത്തി വലുതാക്കിയവർ… അവർ ഒരു പക്ഷെ മാതാപിതാക്കളാകാം, അദ്ധ്യാപകരാകാം, തൊഴിൽ ദാതാവാകാം, പാസ്റ്ററാകാം….. നാം നന്നയി മറ്റുള്ളവർക്ക് മുന്നിൽ മുന്നിൽ തലയുയർത്തി നിൽക്കാറാകുമ്പോൾ വന്ന തായ്‌വേരുകൾ മറക്കരുത്… നാം ഇന്ന് ശക്തരായി നിൽക്കുന്നെങ്കിൽ അതിനു നിദാനം ആ വേരുകൾ ആഴത്തിലേക്ക് ഒന്നും വകവെയ്ക്കാതെ ആഴ്ന്നിറങ്ങി കുലുങ്ങാതെ നിൽക്കുന്നത് കൊണ്ടാണെന്നുള്ള വസ്തുത മറന്നു പോകരുത്……നന്ദിയും കടപ്പാടും ഉള്ളവരായി ജീവിക്കുക… നമ്മുടെ കഷ്ടതയിൽ സഹായിച്ചവരെ നന്ദിയോടെ ഓർക്കുക… അവർ എന്തെകിലും ചെയ്താൽ ക്ഷമിക്കുക…
കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്ന ഒരു വാർത്ത അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.. മക്കൾ വിദേശത്തു നിന്നു വീട്ടിൽ വിരുന്നെത്തിയപ്പോൾ മാതാവിന്റെ അസ്ഥികൂടമാണ് കാണാൻ കഴിഞ്ഞത്.. പണത്തിനോടും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളോടുമുള്ള അടങ്ങാത്ത ഭ്രമം ആ മക്കളെ തങ്ങളുടെ അമ്മയിൽ നിന്നും അകറ്റി..വളർത്തി വലുതാക്കിയ മാതാവിനെ ഒന്നു ഫോൺ വിളിക്കാൻ പോലും അവർ മറന്നു…വർധിച്ച ജീവിത സാഹചര്യങ്ങൾ നമ്മെ വളർത്താൻ ജീവിതം ത്യജിച്ച വേരുകളെ കാണാതെ പോവാൻ ഇട വരുത്തരുത്..
കാരണം ആ വേരുകളിൽ ഊന്നിയാണ് നം നിൽക്കുന്നത്… കൊടുംകാറ്റ് വന്നാലും ചിലപ്പോൾ നാം നിൽക്കുന്നത് ആ വേരുകൾക്ക് മുകളിലാണ്……വേദപുസ്തകം പറയുന്നു “നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും തിരിഞ്ഞുനോക്കുവിൻ. നിങ്ങളുടെ പിതാവായ അബ്രാഹാമിങ്കലേക്കും നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിൻ; ഞാൻ അവനെ ഏകനായിട്ടു വിളിച്ചു അവനെ അനുഗ്രഹിച്ചു വർദ്ധിപ്പിച്ചിരിക്കന്നു..വന്ന വഴികൾ മറക്കാതെ, നമുക്കു വേണ്ടി വെള്ളവും വളവും വലിച്ചെടുത്തു, ചോരയും നീരും തന്ന നല്ല വേരുകളെ മറക്കരുതൊരിക്കലും…….

✍? ജസ്റ്റിൻ ജോർജ് കായംകുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like