യേശു ക്രിസ്തുവിന്‍റെ മടങ്ങിവരവ് വേഗം സംഭവിക്കും; ഫ്രാങ്ക്ലിന്‍ ഗ്രഹാം

Franklin Graham: “Christ Will Return Very Soon”

ക്രൈസ്തവ സമൂഹത്തിൽ ഏറ്റവും ബഹുമാന്യമായ ശബ്ദങ്ങളിൽ ഒന്നാണ് റവ. ഫ്രാങ്ക്ലിൻ ഗ്രഹാം. ബില്ലി ഗ്രഹാമിന്റെ മകനും, ശമര്യറ്റിയന്‍ പഴ്സ്, ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്‍ എന്നീ മിഷന്‍ സംഘനകളുടെ പ്രസിഡൻറുമാണ് അദ്ദേഹം. യേശു ക്രിസ്തുവിന്റെ മടങ്ങിവരവ് ആസന്നമായെന്നു ഫ്രാങ്ക്ലിന്‍ ഗ്രഹാം വിശ്വസിക്കുന്നു.

post watermark60x60

തന്‍റെ ഫേസ് ബുക്ക്‌ പേജില്‍ കൂടിയാണ് ഗ്രഹാം തന്‍റെ പ്രത്യാശ പങ്കുവയ്ച്ചത്. സർവശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ. തന്നെ സ്നേഹിക്കുന്നവർക്ക് സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്ന, ജീവിക്കുന്ന, വിജയിക്കുന്ന, പരമാധികാരിയായ ദൈവമാണ് നമ്മുടെ ദൈവം. അവന്റെ ഉദ്ദേശ്യങ്ങൾ ആത്യന്തികമായി നിലനിൽക്കും. ഒരു ദിവസം ക്രിസ്തു മടങ്ങിവരും. കാലങ്ങള്‍ ഇനിയധികം ഇല്ല. വിശുദ്ധന്മാരുടെ പ്രത്യാശ നിവര്‍ത്തീകരണം അത് വേഗത്തില്‍ സംഭവിക്കും. യേശു ഉടനെ തന്നെ മടങ്ങി വരും, തന്‍റെ വിശുദ്ധരെ ചേര്‍ക്കും. വെള്ളം സമുദ്രത്തില്‍ നിറഞ്ഞിരിക്കുന്നത്‌ പോലെ ഭൂമി യഹോവയുടെ മഹത്വത്തെക്കുറിച്ചുള്ള പരിജ്ഞാനം കൊണ്ട് പൂര്‍ണ്ണമാകും. “(ഹബക്കൂക് 2: 14).”

ഫ്രാങ്ക്ലിന്‍ ഗ്രഹാം കുറിച്ചു.

 

Download Our Android App | iOS App

ഈ അന്ത്യകാലത്ത് സഭയുടെ ഉത്തരവാദിത്വം വലിയതാണ്. വെറുതെയിരിക്കാന്‍ അവകാശമില്ല. ലോകത്തിനു വെളിച്ചം കൊടുക്കെണ്ടിയവര്‍ ആണ് സഭ. ഭൂമിയുടെ ഉപ്പ്‌ ആണ് സഭ. ഓഫീസില്‍, സ്കൂളില്‍, മാര്‍ക്കെറ്റില്‍, വീട്ടില്‍, എവിടെയായാലും വെളിച്ചമായും ഉപ്പായും പ്രവര്‍ത്തിക്കെണ്ടിയതാണ് ക്രിസ്തുവിന്റെ സഭ. മലമേല്‍ ഇരിക്കുന്ന പട്ടണം മരഞ്ഞിരിപ്പന്‍ സാധ്യമല്ല. വിലക്ക് കത്തിച്ചു പറയിന്‍ കീഴില്‍ അല്ല തണ്ടിന്‍ മേല്‍ അത്രേ വയ്ക്കെണ്ടിയത്. മനുഷ്യർ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടു, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ. (മത്താ. 5: 13-16) അദ്ദേഹം എഴുതി.

-ADVERTISEMENT-

-ADVERTISEMENT-

You might also like