ഇംഗ്ലണ്ടിലെ കൗമാരക്കാരുടെ ഇടയില്‍ ദൈവവിശ്വാസം വര്‍ദ്ധിച്ചിരിക്കുന്നതായി റിപ്പോർട്ട്

ഇംഗ്ലണ്ട്: പുതിയ പഠനമനുസരിച്ച് ഇംഗ്ലണ്ടിലെ കൗമാരക്കാരുടെ ഇടയില്‍ ദൈവവിശ്വാസം വര്‍ദ്ധിച്ചിരിക്കുന്നതായി റിപ്പോർട്ട്.

post watermark60x60

11 നും 18 നും ഇടയില്‍ പ്രായമുള്ള 20 ശതമാനത്തിലേറെ ആളുകള്‍ തങ്ങള്‍ ഉറച്ച ദൈവ വിശ്വാസികളാണ് എന്ന് അവകാശപ്പെടുന്നുണ്ട്. 13 ശതമാനം പേര്‍ സഭാശുശ്രൂഷകളില്‍ പങ്കെടുക്കുന്നവരും ക്രൈസ്തവവിശ്വാസം പിന്തുടരുന്നവരുമാണ്. ഡിസംബറിലാണ് ഇത് സംബന്ധിച്ച പഠനം നടന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്.

ദേവാലയമോ കത്തീഡ്രലോ സന്ദര്‍ശിച്ചതിന് ശേഷം ക്രിസ്ത്യാനിയായിത്തീരാന്‍ തീരുമാനിച്ചവര്‍ 13 ശതമാനത്തോളം വരും. അഞ്ചിലൊരാള്‍ ബൈബിള്‍ വായന വളരെ പ്രധാനപ്പെട്ടതാണെന്ന് അഭിപ്രായപ്പെടുന്നു. എങ്കിലും മെയ് പ്രസിദ്ധപ്പെടുത്തിയ ഒരു സര്‍വ്വേ പറയുന്നത് ഒരു ന്യൂനപക്ഷം മാത്രമേ യേശുക്രിസ്തുവിനെ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ജീവിക്കുന്ന ഒരു യഥാര്‍ത്ഥ വ്യക്തിയായി കാണുന്നുള്ളൂ എന്നാണ്.

-ADVERTISEMENT-

You might also like