പോൺ സൈറ്റ് നിരോധനം; യു. കെ ഗവൺമെന്റിന് ക്രൈസ്തവ സമൂഹത്തിന്റെ അഭിനന്ദനം

ലണ്ടന്‍: യുകെ ഗവണ്‍മെന്റിന് ക്രൈസ്തവ സമൂഹത്തിന്റെ അഭിനന്ദനങ്ങളും പ്രശംസകളും. 18 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചതാണ് കാരണം. ഏപ്രില്‍ 2018 മുതല്‍ ഇത്തരം വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് ഏയ്ജ് വെരിഫിക്കേഷന്‍ കണ്‍ട്രോള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. യു. കെ.യിലെ കുട്ടികളുടെ ഇന്റര്‍നെറ്റ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിത്. ബി. ബി. സി.യാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡിജിറ്റല്‍ ഇക്കോണമി ആക്ട് പ്രകാരമുള്ള ഈ ബില്‍ കുട്ടികളെ ദോഷകരമായ ഇന്റര്‍നെറ്റ് ഉള്ളടക്കത്തില്‍ നിന്നും സുരക്ഷിതരാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like