പുതിയ വെബ് പോർട്ടലുമായി ക്രൈസ്തവ എഴുത്തുപുര

24 മണിക്കൂറും പ്രവർത്തിക്കുന്ന ശക്തമായ ദുബായ്, ബഹ്റിൻ, കുവൈറ്റ്, കാനഡ, കേരള ന്യൂസ് ടീമുകൾ…

ദുബായ്: ഏറ്റവും ആധുനിക ഫീച്ചറുകളുമായി ക്രൈസ്തവ എഴുത്തുപുര വെബ് പോർട്ടൽ. വാർത്തകൾ വേഗത്തിൽ ജനങ്ങളിലെത്തിക്കുവാനും ഷെയർ ചെയ്യുവാനും കഴിയുന്ന രീതിയിലാണ് പുതിയ വെബ് സൈറ്റ് രൂപകല്പന ചെയ്തിട്ടുള്ളത്.
ലഭിക്കുന്ന വാർത്തകൾ വേഗത്തിൽ പ്രസിദ്ധീകരിക്കുവാൻ

24 മണിക്കൂറും പ്രവർത്തിക്കുന്ന ശക്തമായ ദുബായ്, ബഹ്റിൻ, കുവൈറ്റ്, കാനഡ, കേരള ന്യൂസ് ടീമുകൾ ക്രൈസ്തവ എഴുത്തുപുരയുടെ പ്രത്യേകതയാണ്.

കഴിഞ്ഞ 4 വർഷങ്ങൾക്കൊണ്ട് പകരം വെയ്ക്കുവാൻ കഴിയാത്ത വളർച്ചയ്ക്ക് കാരണമായി മാറിയത് സത്യസന്ധവും സുതാര്യവുമായ പ്രവർത്തനങ്ങൾക്കൊണ്ടാണ്. കാലത്തിനും സാങ്കേതികവിദ്യകൾക്കും അനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നേറുവാൻ ക്രൈസ്തവ എഴുത്തുപുര പ്രതിജ്ഞാബധമാണ്.

റിവൈവ് വെബ് ടെക്നോളോജിസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ക്രൈസ്തവ എഴുത്തുപുരയ്ക്കു വേണ്ടി പുതിയ വെബ്സൈറ്റ് അണിയിച്ചൊരുക്കിയത്.

-Advertisement-

You might also like
Comments
Loading...