“ഫിഡ്ജെറ്റ് സ്പിന്നെര്‍” സത്താന്ന്യമെന്ന് പാസ്റ്റര്‍

കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇഷ്ട്ട വിനോദോപധിയായ  ഫിഡ്ജെറ്റ് സ്പിന്നർ കളിപ്പാട്ടം  പിശാചിൻറെ അടയാളം പ്രകടമാക്കുന്നതെന്നു പരാഗ്വേയിലെ പാസ്റ്റര്‍ ജാന്‍ മരിയാനോ പറഞ്ഞു. കൈവിലരുകള്‍ കൊണ്ട് വേഗത്തിൽ ഭ്രമണം ചെയ്യിക്കാന്‍ സാധിക്കുന്ന വൃത്തങ്ങളാൽ രൂപപ്പെട്ട സ്പിന്നർ, സാത്താന്റെ ചിഹ്നമായ “666”നാല്‍  ക്രമീകരിക്കപ്പെട്ടതാണെന്ന് അദ്ദേഹം വിവരിക്കുന്നു.

ഫിട്ജെറ്റ് സ്പിന്നര്‍ കളിക്കുമ്പോള്‍ സത്താന്യ ചിഹ്ന്നങ്ങള്‍ തങ്ങളുടെ കൈകള്‍കൊണ്ട് കാണിക്കുന്നു. വിരല്‍ കൊമ്പുകള്‍ പോലെ ഉയര്‍ത്തുകയോ അല്ലെങ്കില്‍ 666 പോലെ കൈ വിരലുകള്‍ തിരിക്കുകയോ ചെയ്യുന്നു. ഇത് സാത്താന്‍ സ്തുതി ആണ്. ഇത്തരം കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ കൈകാര്യം ചെയ്യാന്‍ മാതാപിതാക്കള്‍ അനുവധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് പാസ്റ്റര്‍ ജാന്‍ മരിയാനോയുടെ സന്ദേശത്തിന് ലഭിക്കുന്നത്. ചിലര്‍ അദേഹത്തിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്തപ്പോള്‍ മറ്റു ചിലര്‍ പരിഹസിക്കുകയും ചെയ്തു.

-Advertisement-

You might also like
Comments
Loading...