ലേഖനം : എന്താണ് ആത്മീയത ?

തഭക്തരായ ആളുകള്‍ പലരും ന്യായപ്രമാണത്തിന്റെ കീഴില്‍ ന്യായവാദികള്‍ ആയിട്ടാണ് ജീവിക്കുന്നത്. ദൈവത്തെ പ്രസാദിപ്പിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ അളവില്‍ ചെയ്യേതെന്താണെന്നാണ് അവര്‍ ചിന്തിക്കുന്നത്. അതുകൊണ്ടാണ് അവര്‍ തങ്ങളുടെ വരുമാനത്തിന്റെ 10% എത്ര വരുമെന്ന് കൃത്യമായി കണക്കാക്കി മടിയോടെ ദൈവത്തിന് കൊടുക്കുന്നത്. യിസ്രായേല്യരുടെ ഈ മനോഭാവം അവസാനം കണ്ണ് പൊട്ടിയതും മുടന്തുള്ളതുമായ മൃഗങ്ങളെ ദൈവത്തിന് യാഗമായി അര്‍പ്പിക്കുന്നയിടം വരെ എത്തിയതായി പഴയ നിയമത്തില്‍ നാം കാണുന്നു. (മലാ. 1:8).
പുതിയനിയമ കല്‍പനകളോടും ഇതിന് സമാനമായ മനോഭാവം ഉണ്ടാകുവാനുള്ള സാദ്ധ്യതയുണ്ട്. ഒരു സഹോദരി ഭര്‍ത്താവിന് കീഴടങ്ങിയിരിക്കണമെന്ന കല്‍പനയെ അതിന്റെ അക്ഷരത്തില്‍ എടുത്ത് പാലിക്കുവാന്‍ ഏറ്റവും കുറഞ്ഞ അളവില്‍ എന്താണ് ചെയ്യേതെന്ന് ചിന്തിക്കുന്നു. അല്ലെങ്കില്‍ സഭായോഗത്തിലിരിക്കുമ്പോള്‍ തന്റെ മുടിയുടെ സൗന്ദര്യം പൂര്‍ണ്ണമായും മറയ്ക്കാതെ കുറഞ്ഞ രീതിയില്‍ എങ്ങനെ മറയ്ക്കാം എന്ന് നോക്കുന്നു. പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ചിന്തിക്കുന്നത്, ആത്മീയനാകുവാന്‍ സമ്പൂര്‍ണ്ണമായി വിട്ടുകൊടുക്കാതെ കുറഞ്ഞതെന്ത് ചെയ്യണമെന്നാണ്. ലൗകികകാര്യങ്ങള്‍ ഏറ്റവും കുറഞ്ഞ അളവില്‍ വിട്ടു കൊടുക്കേതെന്താണെന്ന ചോദ്യം അവരുടെ ഉള്ളില്‍ എപ്പോഴും ഉണ്ടാകും. അത്തരം ആളുകള്‍ ഒരിക്കലും ആത്മീയരല്ല. അവര്‍ മതഭക്തര്‍ മാത്രമാണ്..
യേശുവിന്റെ മനോഭാവം തികച്ചും വ്യത്യസ്തമായിരുന്നു. പിതാവിനെ പ്രസാദിപ്പിക്കുന്നതിന് ഏറ്റവും കുറഞ്ഞ അളവില്‍ എന്താണ് വേതെന്നല്ല അവിടുന്ന് അന്വേഷിച്ചത് മറിച്ച് പരമാവധി തനിക്കെന്തു നല്‍കാന്‍ കഴിയുമെന്നാണ്. അതിനാല്‍ അവിടുന്ന് സകലതും പിതാവിന് സമര്‍പ്പിച്ചു. അതുകൊണ്ടു തന്നെ എല്ലാ കല്‍പനകളുടേയും പുറകിലുള്ള ആത്മാവ് എന്താണെന്ന് കണ്ടെത്തുവാനും ശ്രമിച്ചു. വ്യഭിചാരം ചെയ്യുന്നത് ഒഴിവാക്കിയാല്‍ മാത്രം പോര എന്ന് അങ്ങനെ അവിടുന്ന് അറിഞ്ഞു (ന്യായപ്രമാണം ആവശ്യപ്പെടുന്ന കുറഞ്ഞ അളവിലുള്ള പ്രവൃത്തി അതാണെങ്കില്‍ കൂടി). ആ കല്‍പനയുടെ പുറകിലുള്ള ആത്മാവ് ഹൃദയത്തില്‍ മോഹിക്കുക പോലും ചെയ്യരുതെന്നാണെന്ന് അവിടുന്ന് മനസ്സിലാക്കി. അതുപോലെ കോപവും കൊലപാതകവും ഒരു പോലെയാണെന്ന് അവിടുന്ന് കണ്ടു. അങ്ങനെ പലതും. അവിടുന്ന് ഓരോ കല്‍പനയ്ക്കും പുറകിലുള്ള ആത്മാവിനെ തിരിച്ചറിഞ്ഞു..
തന്റെ മണവാളനുമായി ഗാഢ പ്രേമത്തിലായിരിക്കുന്ന ഒരു മണവാട്ടിയും തന്റെ പങ്കാളിയെ പ്രസാദിപ്പിക്കുന്നതിനുള്ള കുറഞ്ഞ അളവ് എന്താണ് എന്ന് ചിന്തിക്കുകയില്ല. മറിച്ച് പരമാവധി എന്ത് തനിക്ക് ചെയ്യാന്‍ കഴിയും എന്നാണ് അവള്‍ ചിന്തിക്കുന്നത്. ക്രിസ്തുവിന്റെ മണവാട്ടിയുടെ മനോഭാവവും ഇതുതന്നെയായിരിക്കും..
ഇവിടെയാണ് ഒരു ദാസിയും മണവാട്ടിയും തമ്മിലുള്ള വ്യത്യാസം നാം കാണുന്നത്. ന്യായപ്രമാണത്തിന് കീഴിലുള്ളവര്‍ ദാസന്മാരാണ്. കൂലിയ്ക്ക് വേല ചെയ്യുന്ന തൊഴിലാളി കണക്കു കൂട്ടി വേല ചെയ്യുന്നു. അവര്‍ സമയം നോക്കി തന്റെ വേല അളക്കുന്നു. അധികം സമയം വേല ചെയ്താല്‍ അധികം കൂലി പ്രതീക്ഷിക്കുന്നു. മറുവശത്ത് ഒരു മകനോ (ഭാര്യയോ) ആയിരിക്കുന്നയാള്‍ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ തന്റെ സ്‌നേഹത്തില്‍ എത്ര നേരം വേണമെങ്കിലും ജോലി ചെയ്യുന്നു. ഇതാണ് മതഭക്തിയും ആത്മീയതയും തമ്മിലുള്ള വ്യത്യാസം..
”ദൈവത്തില്‍ നിന്നും എനിക്ക് എന്ത് കിട്ടും?” എന്ന് ചിന്തിക്കുന്ന മനസ്സ് മതഭക്തിയിലേക്ക് നയിക്കുന്നു. മറുവശത്ത് ”എന്റെ ഭൂമിയിലെ ജീവിതം കൊണ്ട് ദൈവത്തിനെന്ത് കിട്ടും?” എന്ന് ചിന്തിക്കുന്ന മനോഭാവം യഥാര്‍ത്ഥ ആത്മീയതയിലേക്ക് നയിക്കുന്നു. അപ്പോള്‍ നമ്മുക്ക് ഒരു നാഴിക പോവുന്നത് മതിയായിരിക്കെ രണ്ടാമതൊരു നാഴിക കൂടി പോകുവാന്‍ സ്വാഭാവികമായും കഴിയും. .

-ADVERTISEMENT-

-ADVERTISEMENT-

You might also like