ലേഖനം: വിശ്വാസികൾക്കിടയിൽ വളർന്നു വരുന്ന രഹസ്യ വാട്ട്‌സ് ആപ്പ്‌ ,ഫേസ് ബുക്ക്‌ ഗ്രൂപ്പുകൾ

ലോകത്തിൽ ദിവസവും പലവിധ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നു .അതിനൊപ്പം തന്നെ അത്മീയരായ നമ്മളിലും അത് പ്രതിഫലിക്കുന്നു. സോഷ്യൽ മിഡിയയുടെ കടന്നു വരവോടെ ക്രിസ്തിയ ഗോളം സോഷ്യൽ മയമായിമാറി.അതിൽ ഒന്നാണ് വാട്ട്‌സ് ആപ്പ്‌. ഇന്ന് സഭയിലെ മിക്ക ആളുകൾക്കും മൊബൈലിൽ വാട്ട്‌സ് അപ്പ്‌ ഫെസിലിറ്റി ഉണ്ട്‌. .സഭയുടെ പേരിൽ 30 മുതൽ 50 വരെയും അതിനു മുകളിലും ആളുകളെ ഉൾപ്പെടുത്തി ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കുന്നു.ഇതിലുടെ സഭയുടെ വളർച്ചയ്ക്കും ആത്മീക വളർച്ചയ്ക്കും ഉതകുന്ന രീതിയിൽ പോസ്റ്റ്‌ ചെയ്യാൻ തുടങ്ങി. എന്നാൽ ഈ ഗ്രൂപ്പിൽ സജീവം ആയിരുന്ന 4 ഉം 5 ഉം പേർ ചേർന്ന് പുതിയ രഹസ്യ ഗ്രൂപ്പുകൾ തുടങ്ങുന്നു. ഇതിലുടെ ചർച്ച ചെയുന്നത് സഭയുടെ ആത്മീക വളർച്ച അല്ല, സഭയുടെ നാശം ആണ്. സഭയിലെ പാസ്റ്ററുടെ മെസ്സേജ് ,അന്യഭാഷ ,സാക്ഷ്യം ,സഭാ സെക്രട്ടറിയുടെ പ്രബോധനം ,മറ്റു വിശ്വാസികളുടെ കുറ്റം കുറവ് എന്നിവ ആയി മുന്നോട്ട് പോകുന്നു ഇങ്ങനെ ഉള്ള ഗ്രൂപ്പുകളുടെ അഡ്മിൻ ഒന്ന് ചിന്തിച്ച നോക്കുക നിങ്ങൾ ഈ ചെയുന്നതിലൂടെ ഒരാത്‌മാവിനെ നേടുന്നതിനു പകരം ഒന്നിനെ നഷ്ടപെടുത്തുകയല്ലേ ചെയുന്നത്. ഒരു തിരിച്ചറിവിനുള്ള സമയം ആയിരിക്കുന്നു ജിൻസ് കെ മാത്യു റാന്നി

-ADVERTISEMENT-

-ADVERTISEMENT-

You might also like