ദൈവീക പദ്ധതിയുടെ പൂര്‍ത്തീകരണം

നമ്മില്‍ ദൈവീക പദ്ധതിയുടെ പൂര്‍ത്തീകരണം പൂര്‍ണമാകുന്നതിനു കാരണമായ നിരവധി സുപ്രധാന ഘടകങ്ങള്‍ ഉണ്ട് അതില്‍ അതിപ്രധാനമായ ഒരു ഘടകം സൃഷ്ടിതാവായ ദൈവത്തിന്‍റെ കരങ്ങളില്‍ ഒരു ഇണങ്ങിയ ആയുധമായി പണിയപെടുക എന്നുള്ളതാണ്. ഒരു മനുഷ്യനും ഒരു സുപ്രഭാതത്തില്‍ ഭൂമിയിലേക്ക്‌ പോട്ടിമുളച്ചതല്ല. പൊള്ളയായ പരിണാമ സിദ്ധാന്തം പൊളിഞ്ഞുപോയ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ദൈവീക കാരതിന്റ്റെ തനതായ സൃഷ്ടിയില്‍ മെനയപെട്ട ആധ്യമനുഷ്യരായ ആദമിന്റ്റെയും ഹൌവ്വയുടെയും പിന്തുടര്‍ച്ചയാണ് ഇന്ന് കാണുന്ന മനുഷ്യ സമൂഹമെന്നു ശാസ്ത്രം പോലും അടിവരയിട്ടു സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു.ഒരു ശക്തിയുടെ ആവിര്‍ഭാവമെന്നും കൂട്ടിമുട്ടലിലൂടെ ഉളവാക്കപെട്ടത് എന്നും മറ്റും യുക്തിവാദികള്‍ പോലും വാതോരാതെ പ്രസ്താവിക്കുമ്പോഴും യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്ന ദൈവ ഭക്തന്‍ വളര ആത്മവിശ്വാസത്തോടെ പറയും പിന്നിലുള്ള ആ ശക്തി സര്‍വ ശക്തനായ ദൈവത്തിന്‍ കരങ്ങള്‍ ആണ്.

ദൈവ വചനം ഇന്നും വളരെ തന്മയത്തത്തോടെ ഇവയെല്ലാം നമ്മുടെ മധ്യത്തില്‍ തെളിയിച്ചു കൊണ്ടിരിക്കുന്നു. സൃഷ്ടിക്കപെട്ട മനുഷ്യനെക്കുറിച്ച് സൃഷ്ടിതാവിനു ആദിമുതല്‍ ഇന്നുവരെയും വ്യക്തവും യുക്തവുമായ ഉദ്ദേശ ശുദ്ധിയും ഉണ്ട്. ഓരോ മനുഷ്യനും അത് തിരിച്ചറിഞ്ഞു ദൈവീക പദ്ധതി എന്തെന്ന് ഗ്രഹിക്കുവാന്‍ തക്കവണ്ണം ദൈവീക കരങ്ങളെ ഉപയോഗപെടുതുകയാണ് വേണ്ടത്. ദൈവീക കരങ്ങളില്‍ ശരിയായ നിലയില്‍ പണിയപ്പെടുവാന്‍ തയ്യാറായ നിരവധി വ്യക്തികളെ തിരുവചനം നമുക്ക് പരിചയപെടുത്തി തരുന്നുണ്ട്. അതില്‍ ശക്തനായ ഒരു വ്യക്തിയാണ് യാക്കോബ്. സ്വന്തം സഹോദരന്‍ ഏശാവിന്റെ അനുഗ്രഹം ഉപായ രൂപേണ പിതാവില്‍ നിന്നും തട്ടിയെടുത്ത് സ്വഭവനത്തില്‍ നിന്നും ഓടി പ്പോകേണ്ടി വന്ന യാക്കോബ്.(ഉല്‍പ്പത്തി:27) ഈ യാത്രകളില്‍ ഉടനീളം തികച്ചും ശോചനീയവും വേദന നിറഞ്ഞതുമായ അനുഭവങ്ങളായിരുന്നു യാക്കോബിന്, എങ്കിലും യാക്കോബിനെ ദൈവം പണിതെടുക്കുന്ന സമയങ്ങളായിരുന്നു അത്.

താന്‍ തന്‍റെ അപ്പനെ കബിളിപ്പിച്ചതിനു പകരം ദൈവം യാക്കോബിന് ജനിച്ച മക്കളില്‍ പ്രിയ പുത്രനായ യോസേഫിനെ തന്നെ ഉപയോഗിച്ച് യാക്കോബിനെ ഒരു പുതുക്കപെട്ട നിലയിലേക്ക് കൊണ്ടുവരുവാന്‍ ആഗ്രഹിച്ചു എന്നുള്ളത് ഒരു ശ്രദ്ധേയമായ വസ്തുതയാണ്. ദൈവത്തോടുള്ള അചഞ്ചലമായ വിശ്വാസവും ദൈവം തന്നെ നന്നായി പണിതെടുക്കുന്നു എന്ന ബോധ്യതയും യാക്കോബിന് പിന്നീട് സകലവും നന്മക്കായി തീര്‍ത്തു. പ്രവാചകനായ യെശയ്യാവ് പറയുന്നത് ഇപ്പോഴോ യാക്കൊബെ നിന്നെ സൃഷ്ടിച്ചവനും യിസ്രയെലെ നിന്നെ നിര്‍മിച്ചവനുമായ യെഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു(യെശയ്യാവ്:43:1). ഈ വേദ ഭാഗത്തു നിന്നും വ്യക്തമായി മനസിലാക്കാം നിര്‍മിക്കപെട്ട നാളുകള്‍ യാക്കോബിന് ഉണ്ടായിരുന്നു എന്നുള്ളത്. നിര്‍മാണം ഒരിക്കലും ഒരു ദിവസം അല്ലെങ്കില്‍ രണ്ടു ദിവസം കൊണ്ടല്ല നടക്കുന്നത് നാളുകളായുള്ള നിരന്തരമായ പ്രക്രിയയിലൂടെയാണ് നടക്കുന്നത് അല്ലെങ്കില്‍ സ്വര്‍ഗ്ഗവും മനുഷ്യനും തമ്മിലുള്ള ദൈനം ദിന ഇടപെടലിലൂടെയാണ് നടക്കുന്നത്. കുറെ സമയം കൊണ്ടുള്ള ഒരു വ്യെക്തമായ planning ലൂടെയാണ് ഒരു നല്ല നിര്‍മാണം പൂര്‍ണമാകുന്നത്. ഉദാഹരണത്തിന് കെട്ടിട നിര്‍മാണ മേഘലയില്‍ സൂപ്പര്‍ കണ്‍സ്ട്രക്ഷന്‍ ഉണ്ട് മീഡിയം കണ്‍സ്ട്രക്ഷന്‍ ഉണ്ട് ലോക്കല്‍ കണ്‍സ്ട്രക്ഷന്‍ ഉണ്ട് എന്നാല്‍ ഇവയില്‍ ദീര്‍ഘകാലം ഈട് നില്‍ക്കുന്നത് സൂപ്പര്‍ കണ്‍സ്ട്രക്ഷന്‍ ആണ്അതിനു ചെലവ് കൂടുതല്‍ ആണ്. സൃഷ്ടിപ്പ് ഒരു ദിവസം കൊണ്ട് യാക്കോബ് എന്ന പേരില്‍ നടന്നപ്പോള്‍ നിരന്തരമായ ഘട്ടങ്ങലളിലൂടെ നിര്‍മാണ പ്രക്രിയയില്‍ പോന്നു പോലെ പുറത്തു വന്ന ആളാണ് ഇസ്രയേല്‍.. പ്രിയ സ്നേഹിതാ ദൈവം നിങ്ങളെ സൃഷ്ടിച്ചതിനും അന്നുമുതല്‍ നിങ്ങള്‍ ദൈവ കരങ്ങളില്‍ പണിയാപ്പെട്ടതിനും ചില വ്യക്തമായ ഉദ്ദേശങ്ങള്‍ ഉണ്ടായിരുന്നു എന്നുള്ളത് മറക്കരുത്. യാക്കോബ് എന്ന അവസ്ഥയില്‍ ഉണ്ടായിരുന്ന അധികാരങ്ങള്‍ അല്ല ഇസ്രയേല്‍ എന്ന പദവിയില്‍ ഉള്ളത്.ദൈവം നിന്നെ പുതിയ ഒരു നാമകരണം നല്‍കി നിന്‍റെ സ്ഥിതികള്‍ മാറ്റുന്ന ഒരു സമയം ഉണ്ട്. യക്കൊബിനും ഇസ്രയെലിന്നും തമ്മില്‍ ആധികാരികമായ ചില വ്യതാസങ്ങള്‍ ഉണ്ട്. (യെശയ്യാവ്:43:2-5) ഇസ്രയേല്‍ എന്ന പദവിയില്‍ ചില പ്രത്യേക സംരക്ഷണകള്‍ ദൈവത്തില്‍ നിന്നും ഉണ്ടായി. special considerations എന്ന് വേണമെങ്കില്‍ പറയാം. ഒരു വീണ്ടെടുപ്പിന്റ്റെ വില അവന്റ്റെമേല്‍ ഇട്ടിരിക്കുന്നു, ദൈവത്തിന്‍റെ സ്വന്തം എന്നൊരു മുദ്ര അവ്ന്റ്റെമേല്‍ ഉണ്ട് പേര് ചൊല്ലി വിളിക്കപ്പെട്ടിരിക്കുന്ന ഒരു നാമകരണം, വെള്ളത്തില്‍ കൂടെ കടക്കുമ്പോള്‍ കൂടെയിരിക്കുന്ന ഒരു സാന്നിധ്യം, നദി മുകളില്‍ കവിയാതെ വിരിക്കപ്പെട്ടിരിക്കുന്ന ഒരു മറവിടം, തീ ദഹിപ്പിച്ചു കളയാതെ സംരക്ഷിച്ചിരിക്കുന്ന ഒരു കവചം. ഇനിയും ഇതെല്ലാം ഇസ്രായേലിനു എന്നന്നെക്കുമുള്ള അവകാശമാണ്.

ഇനിയും ഇസ്രായേലിന്‍റെ ജീവന് പകരമായി മിസ്രയിമിനെയും ജാതികളെയും കൊടുക്കും. യെഹോവയുടെ അരുളപ്പാട്… എത്ര വലിയ ഒരു പദവിലെക്കാന് ഇസ്രയേല്‍ മാറിയെതെന്നു നോക്കിക്കേ..നിര്‍മാണ പ്രക്രിയയിലൂടെ പുതുമയുള്ള, തികഞ്ഞ സമര്‍പ്പണത്തോടെ പുറത്തു വരുന്നവര്‍ക്ക് മാത്രമേ ദൈവം വെച്ചിരിക്കുന്ന പ്രത്യേക പദവികള്‍ അനുഭവിക്കുവാന്‍ കഴിയുകയുള്ളൂ. ഉല്പത്തി 45:27 മുതല്‍ വായിക്കുമ്പോള്‍ താന്‍ സ്നേഹിച്ച തന്‍റെ പ്രിയ മകന്‍ ഒരിക്കലും തിരിച്ചു വരില്ല എന്നും അവനെ ഇനീം ജീവനോടെ കാണില്ല എന്നും വിചാരിച്ചിരിക്കുന്ന യാക്കോബിന്‍റെ അടുക്കലേക്കു ഇതാ ഫരവോന്റ്റെ കൊട്ടാരത്തില്‍ നിന്നും അയക്കപെട്ട ഒരു രഥം വന്നു നില്‍ക്കുകയാണ്. നാം അവിടെ വായിക്കുന്നത് “ഉടനെ യാക്കോബിന് ചൈതന്യം വന്നു”. മതി , എന്റ്റെ മകന്‍ യൊസെഫ് ജീവനോടെയിരിക്കുന്നു. ഞാന്‍ മരിക്കും മുന്‍പേ അവനെ പോയി കാണും” എന്ന് ഇസ്രയേല്‍ പറഞ്ഞു ചൈതന്യം വന്നത് യാക്കോബിന് എന്നാല്‍ ചില വാഗ്ദത്തങ്ങള്‍ മരിക്കും മുന്‍പേ ജീവനോട്‌ കാണും എന്ന് പറയുന്നത് യിസ്രായേല്‍ ആണ്. എത്ര ശ്രേഷ്ടമായ ഒരനുഭവം. ചില വിശ്വാസ പ്രഖ്യാപനങ്ങള്‍ ധൈര്യത്തോടെ, ബലത്തോടെ, പ്രത്യാശയോടെ നടത്തണമെങ്കില്‍ യിസ്രായേല്‍ എന്ന പദവിയില്‍ നാം എത്തണം. നിര്‍മാണ പ്രക്രിയയിലൂടെ കര്‍ത്താവിന്‍റെ കരങ്ങളില്‍ ഇണങ്ങിയ ആയുധമായി മാറിയ യിസ്രായേല്‍ രഥത്തില്‍ കയറി ഫരവോടെ കൊട്ടാരത്തിലേക്ക് പോയി. മരിച്ചു പോയി എന്ന് ലോകം വിധിയെഴുതിയ ചിലത് ജീവനോടെ കാണാന്‍.

പ്രിയ വായനക്കാരെ, ദൈവം ഈ കാലഖട്ടത്തില്‍ ഒരു സമൂഹത്തിനോട് മുഴുവന്‍ ഇടപെടുന്നില്ല. ചില വ്യക്തികളോട് വ്യക്തിപരമായി ഇടപെടുകയാണ്. അവന്‍റെ ഹിത പ്രകാരം ഉള്ളവരോട് ദൈവം കാലാകാലങ്ങളിലായി ഇടപെട്ടുകൊണ്ടിരിക്കുന്നു. ആ ഇടപെടലില്‍ ഏര്‍പെടുവാന്‍ താങ്കള്‍ ആഗ്രഹിക്കുന്നുവോ? സമര്‍പ്പിക്കാം.. സൃഷ്ട്ടിച്ചവന്‍ നമ്മെ നിര്‍മിചെടുക്കുവാന്‍ ആഗ്രഹിക്കുന്നു. എന്തിന്? സാധാരണക്കാരായ നമ്മളിലുടെ അസാധാരണമായ ചില ദൈവ പ്രവര്‍ത്തികള്‍ വെളിപ്പെടുത്തുവാന്‍ വേണ്ടി…

ഗോഡ് ബ്ലെസ് യു..

(പാസ്റ്റർ  റോയി ജോർജ് )

-ADVERTISEMENT-

-ADVERTISEMENT-

You might also like