ലേഖനം : വിവാഹിതരാകാന്‍ പോകുന്നവര്‍ മനസിലാക്കാന്‍ ചില കാര്യങ്ങള്‍

നുഷ്യ ജീവിതത്തിലെ അതിപ്രാധാന്യവും വിലപ്പെട്ടതുമായ വസ്തുതയാണ് വിവാഹം എന്നുള്ളത്. എന്നാല്‍ വിവാഹത്തിന് വേണ്ടത്ര പ്രാധാന്യം കല്പിക്കാതെ ലാഘവത്തോടെ വിവാഹ ജീവിതത്തില്‍ പ്രവേശിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ആഗ്രഹങ്ങളും സുന്ദര സ്വപ്നങ്ങളുമായി ആരംഭിക്കുന്ന ബന്ധങ്ങള്‍ എന്ന് തകര്‍ച്ചയിലേക്കും കണ്ണിരിലേക്കും നിപതിക്കുന്ന ദയനീയകാഴ്ചകളാണ് നമുക്ക് ചുറ്റും കാണുവാന്‍ കഴിയുന്നത്. വ്യത്യസ്ത കുടുംബങ്ങളില്‍ പെട്ട രണ്ട് പേര്‍ വിവാഹം എന്ന ബാന്ധവത്തിലൂടെ ഒന്നായി തീരുമ്പോള്‍  പലപ്പോഴും പരസ്പരംഅംഗീകരിക്കുവാന്‍ കഴിയാത്ത മാനസികാവസ്ഥ ഉടലെടുക്കാം.

മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടോ സ്വഭാവം നന്നകാണോ ഒരു ടൈം പാസിണോ  വിവാഹ ബന്ധത്തില്‍ പ്രവേശിക്കുന്നവര്‍ ഇന്നു കാരണം കൂടാതെ വിവാഹമോചനത്തില്‍ എത്തുന്നു. പലപ്പോഴും മനസ്സില്‍ ആഗ്രഹിച്ച വക്തിയല്ല കുടുംബജീവിതത്തില്‍ ലഭിച്ചിരിക്കുന്നത് എന്ന ചിന്ത പലപ്പോഴും വിവാഹമോചനത്തില്‍ കൊണ്ടെത്തിക്കാറുണ്ട്. ഇന്നു പലരും വിവാഹംകഴിക്കുന്നത്‌ പണം, ജോലി, വിദ്യാഭ്യാസം, ആകാരഭംഗി,കുടുംബചുറ്റുപാട് എന്നിവ ആശ്രയിച്ചാണ്‌.ഇവയൊക്കെയും കുടുംബജീവിതത്തില്‍ ആവശ്യമായ ഘടകം തന്നെയാണ്. എന്നാല്‍ ഇതൊക്കെയാണോ ഒരു ഉത്തമ കുടുംബജീവിതത്തിന്‍റെ നിലനില്‍പ്പിനു ആവശ്യമായ വസ്തുത എന്ന് മാതാപിതാക്കളും വിവാഹത്തിലേക്ക്’ പ്രവേശിക്കുന്നവരും ചിന്തിക്കേണം.

വിവാഹത്തിന് മുന്‍ബ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുടുംബ തകര്‍ച്ചകളും വിവാഹ മോചനങ്ങളും ഒരു പരിധി വരെ ഒഴുവാക്കാന്‍ കഴിയും ഇന്നു പലരും വിവാഹം കഴിക്കുന്ന വ്യക്തിയെ കുറിച്ച് കൂടുതല്‍ ചിന്തിക്കാതെയും അന്വേഷിക്കാതെയുമാണ് വിവാഹ ജീവിതത്തില്‍ പ്രവേശിക്കുന്നത്. പ്രണയ ബന്ധങ്ങളിലൂടെ വിവാഹിതര്‍ ആകുന്നവവരാകട്ടെ അവരുടെ നല്ല സ്വഭാവം മാത്രമേ പരസ്പരം പ്രകടമാക്കയുള്ളൂ. ജീവിത പങ്ങാളിയുടെ തിരഞ്ഞെടുപ്പ് നിസ്സാരമല്ല

* മറ്റുള്ളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹത്തിന് തയ്യാറാകരുത്.

നിങ്ങളുടെ പൂര്‍ണ്ണമായ മനസും താല്‍പര്യവും വിവാഹത്തിന് നിര്‍ണ്ണായകമാണ്.

*വിവാഹം കഴിക്കുന്നയാള്‍ ആരായിരിക്കണം എങ്ങനെഉള്ള വ്യക്തി ആയിരിക്കണം എന്ന് പൂര്‍ണ്ണമായ ബോധ്യം ഉണ്ടായിരിക്കണം.

* വിവാഹം കഴിക്കാന്‍ പോകുന്ന ആളെ  കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപാട് മാതാപിതാക്കളോട് തുറന്ന് സംസാരിക്കണം.

* ജീവിതത്തില്‍ നിങ്ങളുടെ കാഴ്ചപാട്, ആഗ്രഹങ്ങള്‍, താല്പര്യങ്ങള്‍,ഇഷ്ടങ്ങള്‍ എന്നിവ  വിവാഹത്തിന് മുന്‍ബ് വിവാഹം കഴിക്കാന്‍ പോകുന്ന ആളുമായി ചര്‍ച്ച ചെയ്യുക.

*പൂര്‍ണമായും നിങ്ങള്‍ ചിന്തിക്കുന്ന ഒരു വ്യക്തിയെ നിങ്ങള്‍ക്ക് ലഭിക്കണമെന്നില്ല.അതിനാല്‍ അല്പം വിട്ടുവീഴ്ചക്കുംപൊരുത്തപ്പെടലിനും തയ്യാറാകുക.

* നിങ്ങളുടെ ചിന്താഗതിക്കുംകാഴ്ച്ചപാടിനും യോജിച്ചുപോകാന്‍ കഴിയുന്ന ആള്‍ ആണോ എന്ന് വിവാഹത്തിന് മുന്‍ബ് പരസ്പരം ചര്‍ച്ച ചെയ്തു ഉറപ്പുവരുത്തുക. അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വേണം ജീവിത പങ്ങാളിയെ തിരഞ്ഞെടുക്കാന്‍. വിവാഹംഎന്നത് ജീവിതകാലം മുഴുവന്‍ നില്‍ക്കുന്ന ബന്ധം ആയതിനാല്‍ തിരഞ്ഞടുപ്പും വളരെ ശ്രദ്ധയോടെ ആയിരിക്കണം.

വിവാഹം കഴിക്കാന്‍ പോകുന്നവര്‍ മനസിലാക്കാന്‍ ചില കാര്യങ്ങള്‍ ആണ്‍കുട്ടികളോട്;

1. പെണ്ണിന്‍റെ കുടുംബം,മാതാപിതാക്കള്‍,വിദ്യാഭ്യാസം, സാമൂഹിക ചുറ്റുപാട് എന്നിവ മാനസിലാകുക.

2.അവള്‍ക്ക് മാതാപിതാക്കളെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സ്വഭാവം ഉണ്ടോ? അഥവാ അനുസരണത്തിലും ശിക്ഷണത്തിലും വളര്‍ന്നതാണോ?

3.ആത്മീയ മൂല്യങ്ങള്‍ക്ക് വിലകൊടുക്കുന്ന വ്യക്തിയാണോ?

4.വീട്ടില്‍ മാതാപിതാക്കളോടും സഹോദരങ്ങളോടും എങ്ങനെ പെരുമാറുന്നു?

5. മറ്റുള്ളവരുടെ സന്തോഷത്തില്‍ താല്പര്യം ഉണ്ടോ? അതോ സ്വാര്‍ത്ഥമനോഭാവം ആണോ?

6.മാനസിക തകരാറുകള്‍ ഉണ്ടോ? സ്വഭാവം എങ്ങനെ?

7. കുടുബജീവിതത്തോടുള്ള മനോഭാവം എങ്ങനെ?

പെണ്‍കുട്ടികളോട്:

1.വിവാഹം കഴിക്കാന്‍ പോകുന്ന പുരുഷന്‍ സല്‍സോഭാവിയാണോ? ദുര്‍ശീലങ്ങള്‍ക്ക് അടിമയാണോ?

2.കുടുംബത്തില്‍ മാന്യതയുള്ള ആള്‍ആണോ?

3.മാതാപിതാക്കളെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സ്വഭാവം ഉണ്ടോ? അഥവാ അനുസരണത്തിലും ശിക്ഷണത്തിലും വളര്‍ന്നതാണോ?

4.കാര്യപ്രാപ്തിയുള്ള ആള്‍ ആണോ?

5. ജീവിതത്തില്‍ ലക്ഷ്യം ഉള്ള ആള്‍ ആണോ?

6.വിശ്വസ്തനും സത്യസന്തനും ആണോ?

7.കുടുബത്തെ സംരക്ഷിക്കുവാനും പിന്തങ്ങുവാനും കഴിവുള്ള ആള്‍ ആണോ?

8. നിങ്ങളെസ്നേഹിക്കുന്നവനും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വ്യക്തി ആണോ? ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ വിവാഹമോചനവും കുടുംബ തകര്‍ച്ചകളും ഒഴിവാക്കാന്‍ കഴിയും

 ശ്രദ്ധിക്കുക; ജീവിതം വിലപ്പെട്ടതാണ്‌. അത് തകര്‍ത്തുകളയാനുള്ളതല്ല…..

– ഫിന്നി കാഞ്ഞങ്ങാട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.