ഇങ്ങനെയൊക്കെ പോയാലെ ഇന്നത്തെ കാലത്തു രക്ഷപെടു

എബി ജോയി , വയനാട്

എല്ലാവരും നല്ല വീടു പണിയുന്നു, നല്ല വാഹനം വാങ്ങുന്നു, അങ്ങനെ  സുഖമായി ജീവിക്കുന്നു, അവർക്കൊന്നും യാതൊരു വിധ കുഴപ്പങ്ങളുമില്ല…എല്ലാം സമൃദ്ധി ആയി ഉണ്ട്‌.  എന്നാൽ ഞാൻ യഥാർത്ഥമായി ദൈവത്തെ ആരാധിച്ചു ഒരു തെറ്റും ചെയ്യാതെ ജീവിക്കുന്നു, എന്നിട്ടും എനിക്കു മാത്രം എന്നും ഈ കഷ്ടതയും പട്ടിണിയും ദുരിതങ്ങളും മാത്രം.. ഇങ്ങനെ പോയാൽ എന്റെ ജീവിതം എന്ത് ആകും..? കുഞ്ഞുങ്ങളുടെ ഭാവി എന്താകും ? ഈ ജീവിതത്തിൽ ഇനി ഒരു സുഖം ലഭിക്കുമോ..? എന്നിങ്ങനെ നിരവധി ചോദ്യങ്ങളുമായി ജീവിക്കുന്ന നിരവധി വിശ്വാസികളെ നമുക് ഇടയിൽ കാണുവാൻ കഴിയും.

കൈക്കൂലി കൊടുത്തു ജോലിമേടിക്കുന്നവർ , മുഖ സ്തുതി പറഞ്ഞു കാര്യം നേടുന്നവർ, കുറെ ഒക്കെ പലതും കണ്ണടയ്ക്കണം എങ്കിലേ ഇതൊക്കെ നേടാൻ പറ്റൂ എന്ന് പറയുന്നവർ തുടങ്ങി, എങ്ങനെയും പണം സമ്പാദിക്കണം എന്ന ചിന്തയുമായി മാത്രം ജീവിക്കുന്ന ഒരു വലിയ സമൂഹത്തെയും  നിത്യേന നമുക് ചുറ്റും കാണുവാൻ കഴിയും…!!

നാം ഉൾപെട്ടുനിൽകുന്ന സമൂഹത്തിന്റെ പ്രലോഭനങ്ങൾ ഒരു വശത്തു, മറുവശത്തു വഹിക്കുവാൻ കഴിയാത്ത അത്ര കഷ്ടതകൾ..!! ഇതിന്റെ നടുവിൽ ദൈവത്തിന്റെ നമ്മോടുള്ള കൽപ്പനകൾ…യാതൊന്നും മോഹിക്കരുത്,  അന്നന്നത്തേക്കു ഉള്ളത് മാത്രം മതി , രണ്ടു ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണം , കൂട്ടുകാരൻ ചോദിക്കുമ്പോൾ ഉണ്ടകിൽ ഇല്ല എന്ന് പറയരുത്..എന്നിങ്ങനെ ഒരുപാട് ദൈവീക കൽപ്പനകൾ തിരുവചനത്തിലൂടെ നമുക്കായി നൽകപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചു അറിയുമ്പോൾ തന്നെ നല്ല നിലയിൽ  ജീവിക്കുവാനുള്ള അതിയായ ആഗ്രഹം,  നാം അറിയാതെ തന്നെ പല കുറുക്കു വഴികളിലൂടെയും കാര്യം നേടുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു..ആദ്യമൊക്കെ അത് ഇത്ര വലിയ പാപം ഒന്നും അല്ലല്ലോ എന്നിങ്ങനെ നിസ്സാരവത്കരിച്ചു കൊണ്ട് ചെയ്തു തുടങ്ങുന്ന കാര്യങ്ങൾ ആവാം ഒടുവിൽ നാം പോലും അറിയാതെ കര കയറാൻ ആവാത്ത വലിയ പാപ കുഴിയിലേക്ക്  മനുഷ്യനെ കൊണ്ട് എത്തിക്കുന്നു .  ഇതൊക്കെ പാപം ആണെന്നുപോലും മനസിലാക്കാൻ പറ്റുന്നില്ല എന്നുള്ളതാണ്  ദുഃഖ സത്യം.

കുറുക്കു വഴികളിലൂടെ  ആണെങ്കിൽ പോലും നന്മ ലഭിക്കുമ്പോൾ , ജീവിതം പച്ചപിടിച്ചു തുടങ്ങുന്നു . ദൈവം ആണ് എനിക്ക് ഈ നന്മ നൽകിയത് , ദൈവ ഹിതം ഇല്ലായിരുന്നെങ്കിൽ ഇത് ഒന്നും നടക്കുക ഇല്ലായിരുന്നു എന്നിങ്ങനെ ചിന്തിച്ചു പാപം പെരുക്കുന്നവരും ഇന്ന് കുറവല്ല.  ചുരുക്കത്തിൽ പാപ വഴികളിലൂടെ നേടുന്നത് പോലും ദൈവീക അനുഗ്രഹമായി കരുതി പോകുന്ന ഒരു ബഹുഭൂരിപക്ഷം നമുക്ക് ചുറ്റുമുണ്ട്.

എന്നാൽ ഇതിൽ എല്ലാം  നാം മനസിലാക്കിയിരിക്കേണ്ട ചില  ചതി കുഴികൾ ഉണ്ട്. തിരു വചനത്തിൽ  നമുക് കാണുവാൻ കഴിയും. ആദിമ മനുഷ്യന് ദൈവം കല്പനകൊടുത്തു  –  തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു .  തിന്നുവാനോ തൊടുവാനോ പാടില്ല . പക്ഷെ സ്ത്രീ രുചികരവും  കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ പറ്റിയത്  (പല പ്രസംഗികരുടെയും ജ്ഞാനം ഇങ്ങനെ ലഭിക്കുന്നതാണ് )  എന്നു  കണ്ടു ഫലം പറിച്ചു തിന്നു.

എന്ത് കൊണ്ട് ദൈവം ഈ സമയത്തു അവിടെ ഇറങ്ങിവന്നു അവരെ അതിൽ നിന്നും തടഞ്ഞില്ല ?  ഒരു ദൂതനെ എങ്കിലും അയച്ചു അവരെ വിലക്കിയില്ല ?    എന്ത് കൊണ്ട് ദൈവം അത് ചെയ്തില്ല..?  ഇവിടെ ആണ് നാം ഒരു കാര്യം വ്യക്തമായി  മനസിലാക്കേണ്ടത്  നമുക്ക് വേണ്ടതെല്ലാം വചനത്തിൽ തന്നിട്ടുണ്ട് അതനുസരിച്ചു ജീവിക്കുവാൻ മനുഷ്യർ കടപ്പെട്ടവരാണ് .  വ്യക്തമായ നിർദ്ദേശങ്ങൾ നമുക് നല്കപ്പെട്ടിരിക്കെ അത് അഗണ്യമായി വിചാരിച്ചു പാപം പെറുക്കിയാൽ അതിനു ഉത്തരവാദി ദൈവം അല്ല. ദൈവം അപ്പോൾത്തന്നെ ശിക്ഷിച്ചു എന്നും വരില്ല . മാത്രമല്ല  രുചികരവും  കാണ്മാൻ ഭംഗിയുള്ളതും ആനന്ദകരവുമായ പലതും അനുഭവിച്ചു കുറേനാൾ ഇങ്ങനെ ജീവിക്കുകയും ചെയ്‌യാം . പക്ഷെ വെയിൽ ആറുമ്പോൾ യഹോവ ഇറങ്ങി വരികതന്നെചെയ്യും , അപ്പോൾ ചോദിക്കും നീ എവിടാന് , അനുതപിക്കാൻ സമയം കിട്ടുകയില്ല അന്ന് .

നാം ഓരോരുത്തരും അനുവർത്തിക്കേണ്ട കാര്യങ്ങൾ വ്യക്തവും ശുദ്ധവും, ശക്തവുമായി  തിരു വചനത്തിലൂടെ കല്പന ആയി നമുക് നല്കപ്പെട്ടിരിക്കെ ,  അത്  അനുസരിച്ചു ജീവിക്കാൻ മനസ് കാണിക്കാതെ  അവസാനം കുഴിയിൽ ചാടി കഴിയുമ്പോൾ ദൈവമേ ഞാൻ വീണു പോയി , എന്നെ രക്ഷിക്കണേ എന്ന് നിലവിളിച്ചിട്ടു കാര്യം ഇല്ല .  തൊടാൻ പാടില്ലാത്തതു തൊടാൻ പോകരുത് . ചെയ്യരുത് എന്ന് കൽപ്പന ലഭിച്ചിട്ടുള്ളത് ചെയ്യാതെ ഇരിക്കുവാൻ നാം ശീലിക്കണം. ദൈവീക ഹിതം തിരിച്ചു അറിയാതെ ഉള്ള മനുഷ്യന്റെ യാത്ര ആണ് നിത്യ നാശത്തിലേക്കു നയിക്കുന്നത്.

അപകട മരണങ്ങൾ , സാമ്പത്തിക തകർച്ചകൾ, അധികാര ദുർ വിനിയോഗം , അധികാര മോഹങ്ങൾ, കുടുംബ തകർച്ചകൾ, പിണക്കങ്ങൾ …. എല്ലാം തന്നെ നമുക് ഇടയിൽ പെരുകി വരുന്നത്  ദൈവഹിതം തേടാതെ ഉള്ള മനുഷ്യന്റെ യാത്രയുടെ പരിണിത ഫലങ്ങൾ ആണ്. ദൈവ മുഖം അന്വേഷിക്കുവാൻ ഇന്ന് മനുഷ്യന് സമയമില്ല..!! എവിടെയോ നമ്മൾ കൽപ്പന ലഖിച്ചിരിക്കുന്നു. മടങ്ങിവരാം ദൈവ സന്നിധിയിൽ …ദൈവ ഹിതമല്ലാതെ പാതകളെ വിട്ടൊടാം.. പാട്ടുകാരനോട് ചേർന്ന് നമുക്കും പാടാം ….. ലോകം എനിക്ക് വേണ്ട … ലോകത്തിന് ഇമ്പം വേണ്ട

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.