മുഷുപ്പിക്കുന്ന ദൂതുകൾ

ബിജി ഫിലിപ്പ്

പൌലോസും ശീലാസും പ്രാർത്ഥനാസ്ഥലത്തേക്കു ചെല്ലുമ്പോൾ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാർക്കു വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി അവരെ എതിരേറ്റു.  ”ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാർ, രക്ഷാമാർഗ്ഗം നിങ്ങളോടു അറിയിക്കുന്നവർഎന്നു വിളിച്ചുപറഞ്ഞു” ഇങ്ങനെ അവൾ പലനാൾ ചെയ്തു വന്നതിനാൽ, പൗലൊസ് മുഷിഞ്ഞു തിരിഞ്ഞുനോക്കി അവളിലുള്ള ഭൂതത്തോടു അവളെ വിട്ടുപോകുവാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ കല്പിച്ചു. ആ നാഴികയിൽ തന്നേ അതു അവളെ വിട്ടുപോയി. ഇവിടെ നാം ശ്രദ്ധിച്ചാൽ വെളിച്ചപ്പാടത്തി സംസാരിക്കുന്നത് അക്ഷരം പ്രതി ശരിയാണ്, അവർ ദൈവത്തിൻറെ ദാസന്മാർ തന്നെയാണ്, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരും അവിടുന്ന് ഉപയോഗിക്കുന്നവരും ആണ് എന്നാൽ ആ ദൂതിന്റെ ഉറവിടം ദൈവാത്മാവിൽ നിന്നല്ല, പകരം അവളിൽവ്യാപരിക്കുന്ന ദുരത്മാവിൽ നിന്നാണ്. ദൈവാത്മാവിൽ നിന്ന് പുറപ്പെടുന്ന ആലോചനകളും ദൂതുകളും നമ്മെ ആശ്വസിപ്പിക്കുന്നവയും തിരുത്തുന്നവയും ഉണർത്തുന്നവയുമാണ്. എന്നാൽ ഇവിടെ വെളിച്ചപ്പടാത്തിക്കാരിയുടെ ശബ്ദം അഭിഷക്തരെ മുഷിപ്പിച്ചു കൊണ്ടിരുന്നു. തങ്ങൾ ദൈവത്താൽതിരഞ്ഞെടുക്കപ്പെട്ട അപ്പോസ്തോലന്മാരെന്നും അത്ഭുതങ്ങളാൽ, അടയാളങ്ങളാൽ, വീര്യപ്രവർത്തികളാൽ വചനത്തെ ഉറപ്പിക്കുന്ന സർവശക്തനായ ദൈവം തങ്ങളോടു ഒപ്പമുണ്ടെന്നും ശക്തമായ ഉറപ്പുള്ളവർക്ക് എന്തിനാണ് ദുരാത്മാവിന്റെ സാക്ഷ്യപത്രം. നിഷ്കളങ്കനും നീതിമാനും ദോഷംവിട്ടകലുന്നവനുമായ ഇയ്യോബിന്റെ മേൽ ദ്രിഷ്ടിവെച്ചവന് ദൈവരാജ്യത്തിൽ ഉപയോഗിക്കപ്പെടുന്ന പൗലൊസിനെയും പരിചയമുണ്ട്. ഇന്നും ദൈവരാജ്യത്തിൽ പ്രയോജനപ്പെടുന്നവരുടെ, ദൈവത്തോടുള്ള ഏകാഗ്രതയും നിർമ്മലതയും നഷടപ്പെടുത്തി വഷളാക്കി കളയുവാൻ, കണ്മോഹവുംജടമോഹവും, ജീവനത്തിന്റെ പ്രധാപവും കാണിച്ചു വീഴ്ത്തിക്കളയുവാൻ അവൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു സകല വാഴ്ചകളെയും അധികാരങ്ങളെയും ആയുധ വർഗം വെപ്പിച്ചു ക്രൂശിൽ സാത്താന്റെ മേൽ ജയോത്സവം കൊണ്ടാടിയ യേശുവിന്റെ അധികാരമുള്ള നാമത്തിൽ അവർ അതിനെപുറത്താക്കി. ആത്മീയ ഗോളത്തിൽ ഇന്ന് നടത്തപ്പെടുന്ന ശിസ്രൂഷകളെ ദൈവാത്മാവിനാൽ നാം വിവേചിക്കെണ്ടിയിരിക്കുന്നു. വെളിപ്പെടുന്നതെല്ലാം ദൈവത്തിൽ നിന്നുള്ളവയല്ല എന്ന് നൂറു ശതമാനം ഉറപ്പാണ്. പരിശുധല്മാവിന്റെ നിയോഗങ്ങൾക്കും ദൈവശക്തിക്കും കീഷ്പ്പെടാതെ, ദൈവവചനത്തിനു പ്രാധാന്യം നല്കാതെ ആത്മീയ സംഗമങ്ങൾ സ്റ്റേജ് ഷോകലായും ശബ്ധകൊലഹലങ്ങലായും അധപധിച്ചു കൊണ്ടിരിക്കുന്നു. മനസ്സിൽ തോന്നുന്നതെന്തും വചന വെളിപ്പടുകളായി വിളമ്പുന്ന ശിസ്രൂഷകർ ഇന്ന് കൂടി വരുകയാണ്. മരുഭൂമിയിൽ മൊശ പിച്ചള സർപ്പത്തെ ഉയർത്തിയതുപോലെയേശുവിനെ ഉയർത്തുകയല്ല അവരുടെ ലെക്ഷ്യം, പകരം സ്വയം ഉയരുവാനാണ്, അതിനായ് ദൈവം അനുവദിച്ചിട്ടില്ലാത്ത, പരിശുദ്ധല്മാവ് പകർന്നിട്ടില്ലത്തതൊക്കെ അവരിൽ നിന്ന് പുറപ്പെട്ടുകൊണ്ടിരിക്കും. ഇത്തരം മാനുഷീക പ്രകടനങ്ങളും സ്റ്റേജ് ഷോകളും കേൾക്കുന്ന ജനത്തെ വിരസതയിലെക്കുംമുഷിപ്പിലെക്കും നയിക്കുമെന്ന് പോലും തിരിച്ചറിയാതെ അവരതിൽ മുഴുകിപ്പോകുന്നത് കാണുമ്പോൾ നാം അത്ഭുതപ്പെട്ടുപോകും. കർണ്ണ സുഖം പകരുന്ന ദൂതുകൾ തുടർച്ചയായി കേട്ടുകൊണ്ട് സംതൃപ്തി അടയുമ്പോൾ അതിൻറെ ഉറവിടം കൂടെ ആത്മാവിൽ തിരിച്ചറിയുവാൻ ശ്രമിക്കുന്നത് പുതു തലമുറയ്ക്ക് നന്നായിരിക്കും. പാപബോധം ഉള്ളിൽ പകരാത്ത, ശുദ്ധീകരനത്തിനു പ്രേരിപ്പിക്കാത്ത ദൈവത്തോടുള്ള കൂട്ടായ്മവർധിപ്പിക്കാത്ത ദൂതുകൾ നിരന്തരമായി കേട്ടുകൊണ്ടിരിക്കുമ്പോൾ തങ്ങളിൽ തന്നെ വിശുദ്ധർ എന്നുള്ള ചിന്തകൾക്ക്‌ ഉടമകലായവരെക്കൊണ്ട് സഭയും സമൂഹവും നിറഞ്ഞു കവിയും. ജനത്തിൻറെ കൈയ്യടി വാങ്ങുവാനും അംഗബലം കൂട്ടുവാനും കേവലം ഈ ലോകത്തിൻറെ സുഖത്തിനുംസംത്രിപ്തിക്കും മാത്രം ഉപകരിക്കുന്ന, കടഭാരവും രോഗവും മാറ്റി ധനവും മാനവും മാത്രം നല്കുന്ന ദൈവത്തെ പരിചയപ്പെടുത്തുന്ന, കോമഡി പറഞ്ഞു ചിരിപ്പിക്കുന്ന പ്രസങ്ങകരെക്കൊണ്ട് ചാനലുകളും ക്രുസടുകളും നിറഞ്ഞാടുന്നു. ശാസനത്തിനും ഗുനീകരനത്തിനും മടങ്ങി വരവിനുംഉപകരിക്കുന്ന ദൈവീക ആലോചനകൾ ദൈവ ദാസന്മാരിൽ നിന്ന് തന്നെ സാത്താൻ അപഹരിച്ചു മാറ്റുമ്പോൾ ഒരു പക്ഷെ നഷ്ടപ്പെടുന്നത് യെതാര്ധ ദൈവീക പദ്ധതികളും അവിടുത്തെ ഇഷ്ടങ്ങളുമായിരിക്കും . വെളിച്ച ദൂതന്മാരുടെ വേഷം ധരിച്ചു, ആത്മീകമായത് എന്ന് തെറ്റിദ്ധരിപ്പിച്ചു,ആത്യന്തികമായ ദൈവീക പ്ലാനുകളിൽ നിന്ന് നമ്മെ വഴി തെറ്റിച്ചു കളയുന്ന, മുഷിപ്പിക്കുന്ന ആലോചനകളുടെ പിന്നിൽ വ്യാപരിക്കുന്ന സാതാന്യ ഉറവിടങ്ങളെ ശാസിച്ചു അമർത്തി ജനത്തെ സ്വതന്ത്രമാക്കുവാൻ ദൈവം ചില അഭിഷക്തന്മാരെ ഈ നാളുകളിൽ എഴുന്നെല്പ്പിക്കട്ടെ. മാനുഷീക,പൈശാചിക ആലോചനകളെ ആത്മാവിൽ വിവേചിക്കുവാൻ, അവയെ അമർച്ച ചെയ്യുവാൻ, ദൈവ ഇഷ്ടങ്ങൾ നിവർത്തിക്കുവാൻ ദൈവം നമുക്ക് കൃപ പകരട്ടെ.

– ബിജി ഫിലിപ്പ്
.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.