റാഫാ സൂപ്പർ സിംഗർ സീസൺ -1 ഓഡിഷൻ ജൂൺ 8 വരെ

പ്രമുഖ ക്രിസ്ത്യൻ ഓൺലൈൻ മ്യൂസിക് റേഡിയോ ആയ റാഫാ റേഡിയോ “Smule” എന്ന സംഗീത ആപ്പ് വഴി സംഘടിപ്പിക്കുന്ന ഓൺലൈൻ സംഗീത മത്സരമായ “റാഫാ സൂപ്പർ സിംഗർ സീസൺ-1” മെയ് 25 ന് തുടക്കമായി.

മെയ് 25 മുതൽ ജൂൺ 1 വരെയായിരുന്നു ഓഡിഷൻ റൗണ്ട് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി യുവജനങ്ങളുടെ അഭ്യർത്ഥനയെ മാനിച്ച് ഒരാഴ്ച കൂടി (ജൂൺ 8 വരെ) ഗാനങ്ങൾ പാടി സമർപ്പിക്കുവാനുള്ള സമയം നീട്ടി നൽകുവാൻ റാഫ മീഡിയ അധികൃതർ തീരുമാനിക്കുകയായിരുന്നു. പരിപാടിക്ക് തുടക്കമായത് മുതൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള യുവജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ധാരാളം യുവജനങ്ങൾ ഇപ്പോഴും ഗാനങ്ങൾ പാടി അയച്ചു കൊടുത്തുകൊണ്ടിരിക്കുന്നു. നിരവധി ആളുകളാണ് പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുകൊണ്ട് നിത്യേന അധികൃതരെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. റാഫ റേഡിയോയുടെ smule അക്കൗണ്ട് ആയ @rafasupersinger സന്ദർശിച്ചാൽ പൊതുജങ്ങൾക്കും ഓഡിഷൻ റൗഡിലെ മത്സരാർത്ഥികളുടെ ഗാനങ്ങൾ കേൾക്കുവാനും പങ്കെടുക്കുവാനും സാധിക്കുന്നതാണ്. “നല്ലൊരു നാളെയെ കാത്തിരിപ്പു” എന്ന ഗാനമാണ് ഒഡിഷനായി മത്സരാർത്ഥികൾ പാടേണ്ടുന്ന ഗാനം.

3 റൗണ്ടുകൾ ആയിട്ടായിരിക്കും മത്സങ്ങൾ നടക്കുന്നത്. മത്സര റൗണ്ടുകളിലെ ഗാനങ്ങൾ റാഫ റേഡിയോയുടെ ഫേസ്ബുക് പേജിൽ വരും ദിവസങ്ങളിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും.

വൻ പണ ചിലവിൽ റിയാലിറ്റി ഷോകൾ നടത്തി മത്സരാർത്ഥികളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് ഗായകരെ കണ്ടുപിടിക്കുന്ന പ്രവണത നിലനിൽക്കുമ്പോളാണ് സാങ്കേതിക വിദ്യകളുടെ പുത്തൻ സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് റാഫയുടെ വ്യത്യസ്തവും, പണച്ചിലവ് ഒട്ടുമേ ഇല്ലാത്തതുമായ സംഗീത മത്സരം. മറ്റൊരു പ്രത്യേകത, ലോകത്തിന്റെ ഏതു കോണിലും ഇരുന്നുകൊണ്ട് മത്സരിക്കാവുന്ന ലളിതമായ ഒരു സംഗീത മത്സരത്തിൽക്കൂടി കഴിവുള്ളവരെ കണ്ടെത്തി മുൻ നിരയിലേക്ക് കൊണ്ടുവരികയും അവരെക്കൊണ്ടു ഗാനങ്ങൾ പാടിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ കൂടി റിലീസ് ചെയ്തുകൊണ്ട് പൊതുജനത്തിന് പരിചയപ്പെടുത്തിക്കൊടുക്കുന്ന ഈ വ്യത്യസ്ത രീതി അവലംബിച്ചിരിക്കുന്നത്.

റാഫയുടെ സുതാര്യവും ലളിതവുമായി ഈ ആശയത്തിന് സംഗീത മേഖലയിലെ പ്രമുഖരിൽ നിന്നും പൊതു ജനങ്ങളിൽ അഭിനന്ദന പ്രവാഹമാണ് നിത്യേന വന്നുകൊണ്ടിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു.

വിജയികളെ കാത്തിരിക്കുന്നത് റാഫാ മീഡിയ പുറത്തിറക്കാനിരിക്കുന്ന പുതിയ ഗാനങ്ങൾ പാടുവാനുള്ള അവസരങ്ങളാണ്.

ക്രൈസ്തവ എഴുത്തുപുര മീഡിയ ആണ് ഈ പരിപാടിയുടെ ന്യൂസ് പാർട്ണർ.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക:
www.facebook.com/radiorafa | www.rafaradio.com

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.