കാൻബെറ പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നവംബർ 30 മുതൽ
KE News Desk Australia
ഓസ്ട്രേലിയ: കാൻബെറ പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയ്ക്ക് നവംബർ 30-ന് തുടക്കമാകും. ഡിസംബർ 20 വരെ നീണ്ടുനിൽക്കുന്ന പ്രാർത്ഥനാ സംഗമങ്ങൾ ദിവസവും വൈകിട്ട് 7 മണിക്ക് നടക്കും.

അനുഗ്രഹീത പ്രഭാഷകരായ പാസ്റ്റർ കുര്യൻ തോമസ്,, പാസ്റ്റർ തോമസ് വർഗീസ്,, പാസ്റ്റർ ജോമോൻ വർഗീസ് എന്നിവർ വിവിധ ദിവസങ്ങളിൽ ദൈവവചനം ശുശ്രൂഷിക്കും. പാസ്റ്റർ ഷിബു വർഗീസ് യോഗങ്ങൾക്ക് നേതൃത്വം നൽകും.
ചർച്ച് ഹാളിലും സഭാംഗങ്ങളുടെ ഭവനങ്ങളിലുമായാണ് പ്രാർത്ഥനാ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ആത്മീയ ഉണർവിനും സഭയുടെ ആത്മീയ വളർച്ചയ്ക്കും കുടുംബങ്ങളുടെ അനുഗ്രഹത്തിനുമായി സംഘടിപ്പിക്കുന്ന പ്രാർത്ഥനാ സംഗമത്തിലേക്ക് എല്ലാ വിശ്വാസികളെയും സംഘാടകർ ക്ഷണിച്ചു.

- Advertisement -


Comments are closed.