യുകെയുടെ ഉണർവിനായി എം.പി.എ. പ്രാർത്ഥനാ ദിനം നവംബർ 28ന് ഹൗൺസ്ലോയിൽ

വാർത്ത: പോൾസൺ ഇടയത്ത്

 

News Middle Advt Banner

ലണ്ടൻ: മലയാളി പെന്തെക്കോസ്ത് അസോസിയേഷൻ (എം.പി.എ.) യുകെ ആൻഡ് യൂറോപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ആത്മീയ ഉണർവിനും അനുഗ്രഹത്തിനുമായി സംഘടിപ്പിക്കുന്ന ഏകദിന പ്രാർത്ഥനാ സംഗമം നവംബർ 28 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ ലണ്ടനിലെ ഹൗൺസ്ലോയിൽ നടക്കും. ഐ.പി.സി. ലണ്ടൻ സഭയുടെ ആഭിമുഖ്യത്തിലാണ് പ്രാർത്ഥനാ സംഗമം സംഘടിപ്പിക്കുന്നത്.

ഹൗൺസ്ലോയിലെ ചർച്ച് ഓഫ് ദ ഗുഡ് ഷെപ്പേർഡിലാണ് (Church of the Good Shepherd, Hounslow, TW4 6HJ, London, UK) യോഗം നടക്കുന്നത്.

എം.പി.എ. യുകെ ആൻഡ് യൂറോപ്പ് പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ പ്രാർത്ഥനാ സംഗമം ഉദ്ഘാടനം ചെയ്യും. പ്രാർത്ഥനാ കോർഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ് യോഗങ്ങൾക്ക് നേതൃത്വം നൽകും. ഏരിയ കോർഡിനേറ്റർ ഇവാ. സാം തോമസ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

എം.പി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.സി. സേവ്യർ, സെക്രട്ടറി പാസ്റ്റർ ജിനു മാത്യു, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബിജു ഡാനിയേൽ, ട്രഷറർ പാസ്റ്റർ റോജി രാജു എന്നിവരും വിവിധ സഭകളിലെ കർത്തൃദാസന്മാരും വിശ്വാസികളും പ്രാർത്ഥനാ സംഗമത്തിൽ പങ്കെടുക്കും.

യുകെയുടെ ആത്മീയ ഉണർവിനും രാജ്യത്തിന്റെ സമാധാനത്തിനും സഭകളുടെ വളർച്ചയ്ക്കും വേണ്ടിയുള്ള പ്രാർത്ഥനകൾക്ക് സംഗമത്തിൽ പ്രത്യേക പ്രാധാന്യം നൽകും. വിവിധ പട്ടണങ്ങളിൽ നിന്നുള്ള വിശ്വാസികൾക്ക് പ്രാർത്ഥനാ സംഗമത്തിൽ പങ്കുചേരണമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading