‘എക്കോസ് ഓഫ് ഗ്രേസ്’; ബാൻബറിയിൽ ക്രിസ്തീയ സംഗീതസന്ധ്യ ഡിസംബർ 19-ന്
ബാൻബറി: ബെഥേൽ ക്രിസ്ത്യൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ‘എക്കോസ് ഓഫ് ഗ്രേസ്’ (Echoes of Grace) എന്ന പേരിൽ ക്രിസ്തീയ സംഗീതസായാഹ്നം സംഘടിപ്പിക്കുന്നു. ഡിസംബർ 19 ശനിയാഴ്ച വൈകിട്ട് അഞ്ചിന് ബാൻബറിയിലെ BGN School, OX16 9DG-ൽ പരിപാടി നടക്കും.

‘ആൻ ഈവ് ഓഫ് വർഷിപ്പ് ആൻഡ് വേർഡ്’ (An Eve of Worship and Word) എന്ന ആശയത്തിൽ സംഘടിപ്പിക്കുന്ന സംഗീതസായാഹ്നത്തിൽ പാസ്റ്റർ ബ്ലെസ്സൺ മുഖ്യാതിഥിയായി പങ്കെടുക്കും. ടീന ജോയ്, ജുവൽ വർഗീസ്, ബിനി മാത്യു എന്നിവർ അതിഥി ഗായകരായും വിവിധ സംഗീതപ്രതിഭകൾ സംഗീതവിഭാഗത്തിലും അണിനിരക്കും.
ബാൻബറി, ബൈസസ്റ്റർ, ഓക്സ്ഫഡ്, കവൻട്രി മേഖലകളിലെ വിശ്വാസികൾക്ക് ആരാധനയുടെയും സംഗീതത്തിന്റെയും ആത്മീയ കൂട്ടായ്മയിൽ പങ്കുചേരാനുള്ള അവസരമാണ് പരിപാടിയിലൂടെ ഒരുക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് ബെഥേൽ ക്രിസ്ത്യൻ ചർച്ചുമായി ബന്ധപ്പെടാവുന്നതാണ്.

- Advertisement -


Comments are closed.