ക്രൈസ്തവ എഴുത്തുപുര . സെർവ് ’26 സിൻടെക് കപ്പ്: കിരീട മാമാങ്കം നവംബർ 29-ന് ഷാർജയിൽ

ഷാർജ:യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളിലെ സഭകളെ കായിക സൗഹൃദത്തിന്റെ വേദിയിൽ ഒരുമിപ്പിച്ച് ക്രൈസ്തവ എഴുത്തുപുര യുഎഇ ചാപ്റ്റർ പ്രോജക്ട് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കെ.ഇ. സെർവ് ’26 സിൻടെക് കപ്പ് ഇന്റർ-ചർച്ച് ബാഡ്മിന്റൺ ടൂർണമെന്റ് അവസാനഘട്ടത്തിലേക്ക്. ടൂർണമെന്റിന്റെ സെമി ഫൈനൽ, ഗ്രാൻഡ് ഫിനാലെ മത്സരങ്ങൾ നവംബർ 29 ഞായറാഴ്ച ഷാർജയിൽ നടക്കും. ഷാർജ ഇൻഡസ്ട്രിയൽ ഏരിയ 12-ലെ എക്സ്ട്രാ സ്പോർട്സ് ബാഡ്മിന്റൺ അക്കാദമിയാണ് മത്സരങ്ങൾക്ക് വേദിയാകുന്നത്.

News Middle Advt Banner

നവംബർ 8-ന് അൽ ഐനിൽ ആരംഭിച്ച ടൂർണമെന്റിന്റെ യോഗ്യതാ മത്സരങ്ങൾ നവംബർ 15-ന് ഷാർജയിലും നവംബർ 22-ന് അബുദാബിയിലും നടന്നു. വിവിധ സഭകളിൽ നിന്നുള്ള ടീമുകൾ ആവേശപൂർവം പങ്കെടുത്ത മത്സരങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച 14 ടീമുകൾ കലാശ മാമാങ്കത്തിൽ മാറ്റുറക്കും. കിരീടത്തിനായുള്ള നിർണായക പോരാട്ടങ്ങളിലേക്ക് കടക്കുമ്പോൾ കായികപ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ഫൈനൽ ദിനത്തെ കാത്തിരിക്കുന്നത്.

സിൻടെക് ടെക്നിക്കൽ സർവീസസിന്റെ മുഖ്യ പങ്കാളിത്തത്തോടെയും ഹെഡ്ജസ് ഇൻഫർമേഷൻ ടെക്നോളജി, മണിയാട്ട് ഗ്രൂപ്പ്, ജി എം സി ഗ്രൂപ്പ്‌ എന്നിവയുടെ സഹ പങ്കാളിത്തത്തോടെയും, ഗ്രേസ് ലേബൽസിന്റെ സഹകരണത്തോടെയുമാണ് ടൂർണമെന്റ് സംഘടിപ്പിചിരിക്കുന്നത്. യാസ്മെഡും, അഹല്യ മെഡിക്കൽ ഗ്രൂപ്പും ടൂർണമെന്റിന് മെഡിക്കൽ സഹായം നൽകുന്നു.60-ലധികം ടീമുകളുടെ പങ്കാളിത്തത്തോടെ നടക്കുന്ന കെ.ഇ. സെർവിന്റെ രണ്ടാം സീസൺ, മത്സരവേദിക്കപ്പുറം യു.എ.ഇ.യിലെ വിവിധ ദൈവസഭകൾക്കിടയിൽ സൗഹൃദവും ഐക്യവും സാഹോദര്യവും വളർത്തിയെടുക്കുന്ന ശ്രദ്ധേയമായ സംരംഭമായി മാറുകയാണ്. കായികമികവിനൊപ്പം കൂട്ടായ്മയുടെയും പരസ്പരസ്നേഹത്തിന്റെയും സന്ദേശം പങ്കുവെക്കുന്നതിലും ടൂർണമെന്റ് ശ്രദ്ധേയമാകുന്നു.

നവംബർ 29-ന് നടക്കുന്ന മത്സരങ്ങളിൽ കായികപ്രേമികളുടെയും വിവിധ സഭകളിലെ വിശ്വാസികളുടെയും സജീവ സാന്നിധ്യവും പിന്തുണയും സംഘാടകർ പ്രതീക്ഷിക്കുന്നു. വിജകൾക്കായി ആകർഷകമായ സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആവേശകരമായ പോരാട്ടങ്ങൾക്കൊപ്പം കെ.ഇ. സെർവ് ’26-ന്റെ ഗ്രാൻഡ് ഫിനാലെ യൂ എ ഈ ക്രൈസ്തവ കായിക ലോകത്തിന് അവിസ്മരനീയമായ കായികസൗഹൃദത്തിന്റെ വലിയ സംഗമമായി മാറും എന്ന് സംഘടകർ പ്രതീക്ഷിക്കുന്നു..

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading