‘നിൻ സ്നേഹം’ ക്രിസ്തീയ സംഗീതസന്ധ്യ നവംബർ 20-ന് ഫിലഡൽഫിയയിൽ

വാർത്ത: ഫിന്നി രാജു, ഹൂസ്റ്റൺ

 

News Middle Advt Banner

ഫിലഡൽഫിയ: ഹെവൻലി ബീറ്റ്സ് യുഎസ്എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘നിൻ സ്നേഹം’ ക്രിസ്തീയ സംഗീതസന്ധ്യ നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 5.30ന് ഫിലഡൽഫിയയിൽ നടക്കും. ഹെവൻലി ബീറ്റ്സിന്റെ 15 വർഷത്തെ സംഗീതശുശ്രൂഷയുടെ ആഘോഷം കൂടിയായ പരിപാടിയിൽ പ്രവേശനം സൗജന്യമാണ്.

പ്രശസ്ത ക്രിസ്തീയ ഗായകൻ സാംസൺ ചെങ്ങന്നൂരും സാംസൺ ഹെവൻലി ബീറ്റ്സും സംഘവും സംഗീതസന്ധ്യയ്ക്ക് നേതൃത്വം നൽകും. മഞ്ജു, സിജി മാത്യൂസ്, ജിന്റു സിബിൻ, ഡെന്നി, ലിൻസി എന്നിവരും ഗാനങ്ങൾ ആലപിക്കും. കീബോർഡിൽ ജാക്ക് ബിജു, ഡ്രംസിൽ ഷോൺ ബിജു, ഗിറ്റാറിൽ സുമിത് സാം, സിയോൺ സുജോയ് എന്നിവർ സംഗീതമൊരുക്കും.

ഫിലഡൽഫിയ ടാബർനാക്കിൾ ചർച്ച് ഓഫ് ഗോഡിലാണ് (10111 Verree Road & Red Lion Road, Philadelphia, PA 19116) സംഗീതസന്ധ്യ നടക്കുന്നത്. ക്രിസ്തീയ ഭക്തിഗാനങ്ങളും ആരാധനാഗീതങ്ങളും കോർത്തിണക്കുന്ന പരിപാടി സംഗീതാസ്വാദകർക്ക് വേറിട്ട ആത്മീയാനുഭവം സമ്മാനിക്കുമെന്ന് സാംസൺ ഹെവൻലി ബീറ്റ്സ് പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രവേശനം സൗജന്യമായ സംഗീതസന്ധ്യയിലേക്ക് ഫിലഡൽഫിയയിലെയും സമീപപ്രദേശങ്ങളിലെയും വിശ്വാസികളെയും സംഗീതപ്രേമികളെയും സംഘാടകർ ക്ഷണിച്ചു.

റവ. ഡോ. മാത്യു ഫിലിപ്പ് , മാത്യു സാമുവൽ,, സൂസൻ സാംസൺ, ഷിബു വി. കൊച്ചുമാടം,, ജോമോൻ ജോൺ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading