റവ. ഡോ. ടി. വൽസൻ എബ്രഹാമിന്റെ അനുസ്മരണ – സംസ്കാര ശുശ്രൂഷകൾ ഡിസംബർ 4, 5 തീയതികളിൽ കാലിഫോർണിയയിൽ
കാലിഫോർണിയ: അന്തരിച്ച ഇന്ത്യ പെന്തക്കോസ്ത് ചർച്ച് ജനറൽ പ്രസിഡന്റ് പ റവ. ഡോ. ടി. വൽസൻ എബ്രഹാമിന്റെ സ്മരണാർത്ഥമുള്ള അനുസ്മരണ ശുശ്രൂഷകളും പൊതുദർശ്ശനവും സംസ്കാര ശുശ്രൂഷകളും ഡിസംബർ 4, 5 തീയതികളിൽ കാലിഫോർണിയയിൽ നടക്കും.

ഡിസംബർ 4 വെള്ളിയാഴ്ച വൈകിട്ട് 3 മുതൽ 5 വരെ ഒന്റാറിയോയിലെ ഇന്ത്യാ ക്രിസ്റ്റ്യൻ അസംബ്ലിയിൽ (1355 W 6th St, Ontario, CA 91762) അനുസ്മരണ സമ്മേളനം നടക്കും.
ഡിസംബർ 5 ശനിയാഴ്ച രാവിലെ 10ന് പസഡീനയിലെ ലേക്ക് അവന്യൂ ചർച്ചിൽ (393 N Lake Ave, Pasadena, CA 91101) പൊതു ദർശ്ശനവും നടക്കും. തുടർന്ന് അന്നേ ദിവസം ഉച്ചകഴിഞ്ഞ് 2ന് ഗ്ലെൻഡെയിലിലെ ഫോറസ്റ്റ് ലോൺ സെമിത്തേരിയിൽ (1712 S Glendale Ave, Glendale, CA 91205) സംസ്കാര ശുശ്രൂഷകളും നടക്കും.

- Advertisement -


Comments are closed.