21- മത് ഐ.പി.സി. ഫാമിലി കോൺഫ്രൻസ് രജിസ്‌ട്രേഷൻ കിക്ക്-ഓഫ് ഡാളസിൽ നടന്നു

KE News Desk USA

 

News Middle Advt Banner

ഡാളസ് : വടക്കേ അമേരിക്കയിലെ ഐ. പി. സി. സഭകളുടെ 21-ാം മത് കുടുംബ സംഗമത്തിന്റെ പ്രചരണാര്‍ത്ഥം അമേരിക്കയുടെ പ്രമുഖ പട്ടണങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രമോഷണല്‍ മീറ്റിംഗുകളുടെ പ്രഥമ യോഗവും, രജിസ്ട്രേഷൻ കിക്ക്-ഓഫും നവംബർ 15 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഫിലദൽഫിയ പെന്തക്കോസ്തൽ ചർച്ച് ഡാളസിൽ വെച്ച് നടത്തപ്പെട്ടു .കോണ്‍ഫ്രന്‍സ് ദേശീയ ഭാരവാഹികളായ പാസ്റ്റർ റോയി വാകത്താനം, രാജൻ ആര്യപ്പള്ളിൽ, സാക് ചെറിയാൻ, ജോമി ജോർജ്ജ്, കുഞ്ഞുമോൾ ജെയിംസ് എന്നിവർ പങ്കെടുത്തു കുടുംബസംഗമത്തിന്റെ ഇതുവരെയുള്ള ക്രമീകരണ പുരോഗതികൾ വിശദീകരിച്ചു.
പാസ്റ്റർ ജേക്കബ്ബ് മാത്യു പ്രഥമ സ്പോൺസർഷിപ്പ് ഭാരവാഹികൾക്ക് കൈമാറി. പാസ്റ്റർ തോമസ് കോശിയുടെ അനുഗ്രഹ പ്രാർത്ഥനയോടെ രജിസ്ട്രേഷൻ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. പാസ്റ്റർ കെ. ജോയി യോഗത്തിൽ മുഖ്യ സന്ദേശം നൽകി.

പാസ്റ്റർമാരായ ചാക്കോ ജോർജ് , നെൽസൺ ജോഷ്വ , തോമസ് മുല്ലക്കൽ , തോമസ് ഇടിക്കുള , മോഹൻ മായാലിൽ തോമസ് ജോർജ് , ബിനോയി ഫിലിപ്പ് (PCNAK സെക്രട്ടറി ) എന്നിവർ ഐ.പി.സി ദേശീയ സമ്മേളനത്തിന് ആശംസകൾ അറിയിച്ച് സംസാരിച്ചു. സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ നിരവധി പേർ സ്‌പോണ്‍സര്‍ഷിപ്പും രജിസ്‌ട്രേഷനും ഭാരവാഹികളെ ഏല്പിച്ചു. ജിനു വർഗ്ഗീസ് ഡാളസിൻ്റെ നേതൃത്വത്തിൽ ഡാളസിലെ വിവിധ സഭകളിൽ നിന്നുള്ള പ്രതിനിധികൾ ഉൾപ്പെട്ട സംഗീത സംഘം ആത്മിയ ഗാനശുശ്രൂഷകൾ നിർവ്വഹിച്ചു. പാസ്റ്റർ പി.സി. ജേക്കബ് യോഗ നടപടികൾ നിയന്ത്രിച്ചു. സമ്മേളനത്തിൻ്റെ ഡാളസ് ദേശീയ പ്രതിനിധി ജോൺ വർഗ്ഗീസ് സ്വാഗതവും, വെസ്ലി മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി. പാസ്റ്റർ ജെയിംസ് പൊന്നോലിൽ പ്രാരംഭ പ്രാർത്ഥനയും, പാസ്റ്റർ ജെയിംസ് വർഗ്ഗീസ് സമാപന പ്രാർത്ഥനയും, ആശിർവാദവും നിർവ്വഹിച്ചു. വടക്കേ അമേരിക്കയിലും, കാനഡയിലും പാര്‍ക്കുന്ന ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ അംഗങ്ങളും, കോണ്‍ഫ്രന്‍സ് അഭ്യുദയകാംക്ഷികളുമായി നിരവധി പേര്‍ പങ്കെടുക്കുന്ന ചതുര്‍ദിന സമ്മേളനം 2027 ജൂലൈ 1 മുതൽ 4 വരെ ഫ്ലോറിഡയിലെ ഒർലാൻഡോയിൽ വെച്ചാണ് നടത്തപ്പെടുന്നത്. ആത്മനിറവിൻ ജീവിതം എന്നതാണ് സമ്മേളനത്തിൻ്റെ ചിന്താവിഷയം. കോൺഫ്രൻസിൻ്റെ അനുഗ്രഹത്തിനായി പ്രയർ ലൈൻ പ്രവർത്തന നിരതമാണ്.

വാർത്ത: സാം മാത്യു, ഡാളസ് .

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading