മൈസൂരിൽ 100 ദിന പ്രാർത്ഥനയുടെ ഭാഗമായി റൈസിംഗ് ലീഡർഷിപ്പ് സമ്മേളനം നവംബർ 22 ന്
മൈസൂർ: ബെഥേസ്തചർച്ച് ഓഫ് ഗോഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ജീസസ് ചോസൺ ജനറേഷൻ’ (Jesus Chosen Generation) എന്ന ആത്മീയ മുന്നേറ്റത്തിന്റെ ഭാഗമായി 100 ദിന പ്രാർത്ഥനയുടെ ഭാഗമായി ‘റൈസിംഗ് ലീഡർഷിപ്പ്’ (Rising Leadership) സമ്മേളനവും നടക്കും. നവംബർ 22 ഞായറാഴ്ച വൈകിട്ട് അഞ്ചിന് മൈസൂരിലെ നസർബാദിലുള്ള സി.എസ്.ഐ വെസ്ലി ഗിൽഡ് ഹാളിലാണ് സമ്മേളനം.

ബാംഗ്ലൂരിൽ നിന്നുള്ള പാസ്റ്റർ റോയ് മാത്യു മുഖ്യാതിഥി പാസ്റ്ററായി പങ്കെടുക്കും. യുവതലമുറയിൽ ആത്മീയ ബോധവും നേതൃത്വഗുണങ്ങളും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ബെഥെസ്ദ ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ സ്റ്റീഫൻ എം. പരിപാടികൾക്ക് നേതൃത്വം നൽകും. വിശ്വാസികൾക്കും യുവജനങ്ങൾക്കും ആത്മീയ ശുശ്രൂഷയിൽ താൽപര്യമുള്ളവർക്കും പങ്കെടുക്കാൻ സംഘാടകർ ക്ഷണിച്ചു.

- Advertisement -


Comments are closed.