ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് 23-ാമത് റാന്നി കൺവൻഷൻ നവംബർ 16 മുതൽ

റാന്നി: 23-ാമത് റാന്നി കൺവൻഷൻ നവംബർ 16 ന് തുടക്കമാകും. റാന്നി പള്ളിഭാഗം ന്യൂ ഇന്ത്യാ ദൈവസഭയിൽ വെച്ച് നടക്കുന്ന കൺവൻഷൻ നവംബർ 22ന് സമാപിക്കും. പാസ്റ്റർ ജോർജ് തോമസ് സമർപ്പണ ശുശ്രൂഷ നിർവഹിക്കും.

News Middle Advt Banner

നവംബർ 16 തിങ്കൾ മുതൽ 21 ശനി വരെയുള്ള രാത്രി യോഗങ്ങളിൽ പാസ്റ്റർ സുരേഷ് ബാബു, പാസ്റ്റർ പി. സി. ചെറിയാൻ, പാസ്റ്റർ റ്റി. എം. കുരുവിള, പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ കെ. ജെ. തോമസ് കുമളി, പാസ്റ്റർ ജോയി പാറയ്ക്കൽ, പാസ്റ്റർ ബി. മോനച്ചൻ, പാസ്റ്റർ ഷിബു മാത്യു എന്നിവർ പ്രസംഗിക്കും.

ചൊവ്വ മുതൽ ഞായർ വരെ നടക്കുന്ന പകൽയോഗങ്ങളിൽ പാസ്റ്റർ ബെന്നി ഫിലിപ്പ്, പാസ്റ്റർ ബൈജു ഉപ്പുതറ, പാസ്റ്റർ ജീവൻ രാജ്, പാസ്റ്റർ പി. ജെ. ശമുവേൽ, പാസ്റ്റർ സ്റ്റീഫൻ ജേക്കബ് തുടങ്ങിയവർ ശുശ്രൂഷിക്കും. ശനിയാഴ്ച പകൽ 10 മണി മുതൽ നടക്കുന്ന യൂത്ത് റിവൈവൽ മീറ്റിംഗിൽ പാസ്റ്റർ ജിബിൻ പൂവക്കാല ദൈവവചനം പങ്കുവെക്കും.

നവംബർ 22 ഞായർ രാവിലെ 8. 30 മുതൽ നടക്കുന്ന സംയുക്ത സഭായോഗത്തിൽ പാസ്റ്റർ സേവിയർ ജെയിംസ്, പാസ്റ്റർ റ്റി.എം.കുരുവിള, പാസ്റ്റർ ബിജു തമ്പി തുടങ്ങിയവർ ദൈവവചന ശുശ്രൂഷകൾ നിർവഹിക്കും.

റാന്നി റീജിയൺ ക്വയറിനോടൊപ്പം പാസ്റ്റർ അനിൽ അടൂർ, പാസ്റ്റർ നിജീഷ് കോവളം, സിസ്റ്റർ പെർസിസ് ജോൺ, ബ്രദർ റ്റിബിൻ തങ്കച്ചൻ, പാസ്റ്റർ ഷൈജു ദേവദാസ് തുടങ്ങിയവർ ആരാധനകൾക്ക് നേതൃത്വം നൽകുന്നതായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading