വൈഎംസിഎ അഖിലലോക പ്രാർത്ഥന വാരാചരണത്തിന് തുടക്കമായി.

കൊട്ടാരക്കര: കരിക്കം വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ അഖില ലോക വൈഎംസിഎ പ്രാർത്ഥനാ വാരാചരണത്തിന് പ്ലാപ്പള്ളി ബഥേൽ മാർത്തോമ്മാ പള്ളിയിൽ തുടക്കമായി.
വൈഎംസിഎ ദേശീയ മാധ്യമ വിഭാഗം ചെയർമാൻ കെ.ഒ. രാജുക്കുട്ടി ഉദഘാടനം ചെയ്തു. വികാരി
റവ.ജോയേഷ് ജോൺ സാം അധ്യക്ഷത വഹിച്ചു.
കിഴക്കേത്തെരുവ് കുറ്റിയിൽഭാഗം സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ.കെ.ജോൺ കുട്ടി ധ്യാന പ്രസംഗം നടത്തി.
പ്രസിഡൻ്റ് പി.എം.ജി.കുരാക്കാരൻ,യുആർഐ ഏഷ്യാ സെക്രട്ടറി ജനറൽ ഡോ. ഏബ്രഹാം കരിക്കം, സെക്രട്ടറി പി.സി.ബാബുക്കുട്ടി, ട്രഷറർ മാത്യു വർഗീസ്,ഫിലിപ്പോസ് തോമസ്,സജി യോഹന്നാൻ , ബാബു ഉമ്മൻ എന്നിവർ പ്രസംഗിച്ചു. 10 ന് വൈകിട്ട് 6.30 ന് കരിക്കം സാൽവേഷൻ ആർമി ചർച്ചിൽ ഡീക്കൻ.സാജൻ ജോർജ് ചക്കുവരയ്ക്കൽ ധ്യാന പ്രസംഗം നടത്തും.ക്യാപ്റ്റൻ റിജു റാബി അധ്യക്ഷത വഹിക്കും.
13ന് 6.30 ന് കരിക്കം ക്രിസ്തോസ് മാർത്തോമ്മാ പള്ളിയിൽ ജോയ്‌സൺ ഏബ്രഹാം ധ്യാന പ്രസംഗം നടത്തും.
വികാരി റവ. മോൻസി മാത്യു അധ്യക്ഷത വഹിക്കും
സമാപന സമ്മേളനം ഐപ്പള്ളൂർ സെൻ്റ് ജോർജ് ശാലേം ഓർത്തഡോക്സ് പള്ളിയിൽ 15ന് 6.30 ന് നടക്കും.പുനലൂർ സബ് റീജിയൻ ചെയർമാൻ ഷിബു കെ ജോർജ് ധ്യാന പ്രസംഗം നടത്തും.വികാരി ഫാ.എ ബി രാജു അധ്യക്ഷത വഹിക്കും.
“ഇത്തരം ഒരു കാലഘട്ടത്തിനായി നാം വിളിക്കപ്പെട്ടിരിക്കുന്നത് ” എന്നതാണു 137 രാജ്യങ്ങളിൽ ഒരാഴ്ചയായി നടക്കുന്ന പ്രാർത്ഥനാ വാര ചിന്താവിഷയം..

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading