ഫോക്കസ് 2026 കെ ഇ ഒമാൻ കൺവൻഷൻ നവംബർ 2 ഇന്ന് മുതൽ

മസ്കറ്റ്: കെ ഇ ഒമാൻ ചാപ്റ്ററിന്റെ രണ്ടാമത് കൺവൻഷൻ “ഫോക്കസ് 2026” നവംബർ 2 ഇന്ന് തുടക്കമാകും. പാസ്റ്റർ സാം മാത്യു മുഖ്യപ്രഭാഷകനായി പങ്കെടുക്കുന്ന കൺവൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ 2 തിങ്കളാഴ്ച ഗാല പി സി ഒ ബോഷ് ഹാളിലും 3, 4 തീയതികളിൽ റൂവി പി സി ഒ ഓൾഡ് മെയിൻ ഹാളിലും കൺവൻഷൻ നടക്കും. വൈകിട്ട് 7 30 മുതലാണ് മീറ്റിംഗ് സമയം.“പ്രാപിപ്പാൻ തക്കവണ്ണം ഓടുവിൻ” എന്ന പ്രമേയം ആസ്പദമാക്കിയാണ് പ്രഭാഷണം. ക്രൈസ്തവ എഴുത്തുപുര ക്വയർ സംഗീതശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ട്രിനിറ്റി ക്രിസ്ത്യൻ അസംബ്ലി, ശാലോം അപ്പോസ്തോലിക് അസംബ്ലി എന്നീ സഭകളുമായി സഹകരിച്ചാണ് മീറ്റിംഗ് നടക്കുന്നത്. തോമസ് ഫിലിപ്പ്, പാസ്റ്റർ സനൽകുമാർ പാസ്റ്റർ നിംസൺ കുര്യൻ എന്നിവരടങ്ങുന്ന കൺവൻഷൻ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

News Middle Advt Banner

മുഖ്യ പ്രഭാഷകനായ പാസ്റ്റർ സാം മാത്യു പവർവിഷൻ ടിവി പ്രസംഗകനും, പത്തനംതിട്ട രെഹബോത്ത് വർഷിപ്പ് സെന്റർ സഭാ ശുശ്രൂഷകനുമാണ്.

ഒക്ടോബർ 28ന് ഒമാനിൽ എത്തിയ പാസ്റ്റർ സാം മാത്യുവിനെ
കൺവൻഷൻ കോർഡിനേറ്റർമാരായ തോമസ് ഫിലിപ്പ് , പാസ്റ്റർ നിംസൺ കുര്യൻ, സെക്രട്ടറി ലുലു ടി ജോൺ, ജോയിന്റ് സെക്രട്ടറി റോണി ജോർജ് യോഹന്നാൻ, കമ്മറ്റി അംഗം റോയ്‌മോൻ കുഞ്ഞ് എന്നിവർ ചേർന്ന് സ്വീകരിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading