ചർച്ച് ഓഫ് ഗോഡ് കുവൈത്ത് റീജിയൻ വാർഷിക കൺവെൻഷൻ 2026 നവംബർ 11 മുതൽ

കുവൈത്ത് സിറ്റി: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ, കേരളാ സ്റ്റേറ്റ്, കുവൈത്ത് റീജിയന്റെ നേതൃത്വത്തിൽ വാർഷിക കൺവെൻഷൻ 2026 നവംബർ 11, 12, 13 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) വൈകുന്നേരം 7.00 മുതൽ 9.00 വരെ കുവൈത്ത് സിറ്റിയിലെ എൻ.ഇ.സി.കെ ചർച്ച് & പാരിഷ് ഹാൾ ൽ നടക്കും.

News Middle Advt Banner

കൺവെൻഷനിൽ മുഖ്യ പ്രഭാഷകനായി മൗണ്ട് സീയോൻ ബൈബിൾ സെമിനാരി, മുളക്കുഴ (MZBS) പ്രിൻസിപ്പൽ പാസ്റ്റർ നോബിൾ ജേക്കബ് ദൈവവചനം ശുശ്രൂഷിക്കും.

കൂടാതെ നവംബർ 13 വെള്ളിയാഴ്ച രാവിലെ 6.30-ന് സംയുക്ത ആരാധനയും നടക്കും. റീജിയൻ ഗായകസംഘം ആരാധനയ്ക്ക് നേതൃത്വം നൽകും.

വിശ്വാസികളുടെ ആത്മീയ നവീകരണത്തിനും അനുഗ്രഹ പ്രാപ്തിക്കുമായി ഒരുക്കപ്പെട്ടിരിക്കുന്ന ഈ മഹാസംഗമത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു എന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading