എക്സൽ മിനിസ്ട്രീസ് സംഘടിപ്പിക്കുന്ന ‘ഫാമിലി സെമിനാർ’ ഒക്ടോബർ 10ന് കണ്ണൂരിൽ

കണ്ണൂർ: ഡിജിറ്റൽ യുഗത്തിലെ മാതാപിതാക്കളുടെ വെല്ലുവിളികളും പുതിയ തലമുറയായ ജെൻ ആൽഫ, ജെൻ ബീറ്റ എന്നിവരുടെ ചിന്താരീതികളും മനസ്സിലാക്കുന്നതിനായി എക്സൽ മിനിസ്ട്രീസ് ‘ഫാമിലി സെമിനാർ’ സംഘടിപ്പിക്കുന്നു. “ന്യൂ-ജെൻ പേരന്റിംഗ്: ബിയോണ്ട് ജനറേഷൻസ്” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ.

News Middle Advt Banner

ഒക്ടോബർ 10ന് വൈകുന്നേരം 6 മണിക്ക് കണ്ണൂർ എ.ജി. ചർച്ചിൽ പരിപാടി നടക്കും. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ പാസ്റ്റർ അനിൽ ഇലന്തൂർ വിഷയാവതരണവും ക്ലാസും നയിക്കും.

ഡിജിറ്റൽ യുഗത്തിൽ കുട്ടികളെ വളർത്തുമ്പോൾ മാതാപിതാക്കൾ നേരിടുന്ന വിവിധ വെല്ലുവിളികൾ, വളർന്നുവരുന്ന ജെൻ ആൽഫ, ജെൻ ബീറ്റ തലമുറകളുടെ ചിന്തകളും പെരുമാറ്റ രീതികളും, കുട്ടികളുമായി ആരോഗ്യകരമായ ബന്ധം വളർത്തിയെടുക്കുന്നതിനുള്ള മാർഗങ്ങൾ, ശക്തമായ കുടുംബബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങൾ തുടങ്ങിയ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യും.

മാതാപിതാക്കൾക്കും കുടുംബജീവിതത്തെ കൂടുതൽ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്കും പ്രയോജനകരമായ രീതിയിലാണ് സെമിനാർ ഒരുക്കിയിരിക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading