മധ്യപ്രദേശിൽ മലയാളി പാസ്റ്റർ എസ്.ഡി. യേശുദാസിനെ കാണാതായി; ആശങ്കയോടെ കുടുംബം

അനുപ്പൂർ: മധ്യപ്രദേശിലെ അനുപ്പൂർ ജില്ലയിൽ മലയാളി പാസ്റ്റർ എസ്.ഡി. യേശുദാസിനെ (59) ഒക്ടോബർ 7 രാവിലെ മുതൽ കാണാതായതായി കുടുംബം അറിയിച്ചു. സുൽത്താൻ ബത്തേരി സ്വദേശിയായ പാസ്റ്റർ യേശുദാസ് അനുപ്പൂർ ജില്ലയിലെ സഭാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിയാണ്.

News Middle Advt Banner

ഒക്ടോബർ 7 രാവിലെ ഏകദേശം 8.30ന് സമീപത്തുള്ള മറ്റൊരു പാസ്റ്ററുടെ ഭവനത്തിലേക്ക് പോയതിനു ശേഷമാണ് അദ്ദേഹത്തെക്കുറിച്ച് വിവരമില്ലാതായത്. മൊബൈൽ ഫോൺ വീട്ടിൽ ചാർജിംഗിൽ വെച്ചാണ് അദ്ദേഹം പുറത്തുപോയതെന്നും കുടുംബം അറിയിച്ചു.

സെപ്റ്റംബർ 20ന് കൊച്ചുമകന്റെ സമർപ്പണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രാർത്ഥനാ സംഗമത്തിൽ നിരവധി പാസ്റ്റർമാർ പങ്കെടുത്തിരുന്നു. സംഗമം ഒരു സംഘം ആളുകൾ തടസ്സപ്പെടുത്തിയതായി കുടുംബവുമായി ബന്ധപ്പെട്ടവർ പറയുന്നു. കഴിഞ്ഞ മാസം സുവിശേഷ പ്രവർത്തനവുമായി ബന്ധപ്പെട്ട് പാസ്റ്റർ യേശുദാസ് എതിർപ്പുകളും ഭീഷണികളും നേരിട്ടിരുന്നതായും അറിയുന്നു.

സംഭവത്തിൽ അനുപ്പൂർ ജില്ലയിലെ കോത്ത്വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ഭാര്യ ജീന ജോർജും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം കടുത്ത ആശങ്കയിലാണ്. പാസ്റ്റർ യേശുദാസ് സുരക്ഷിതനായി തിരിച്ചെത്തുന്നതിനായി സഭകളോടും വിശ്വാസികളോടും കുടുംബം അടിയന്തരമായി പ്രാർത്ഥന അഭ്യർത്ഥിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading