അപ്കോൺ സംയുക്ത ആരാധന മുസഫയിൽ അനുഗ്രഹകരമായി സമാപിച്ചു

അബുദാബി: അബുദാബി പെന്തക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷന്റെ 2026–27 പ്രവർത്തന വർഷത്തിലെ രണ്ടാമത്തെ സംയുക്ത ആരാധന അബുദാബി മുസഫയിൽ അനുഗ്രഹകരമായി നടന്നു. ആത്മീയ ഉണർവിനും സഹോദര ഐക്യത്തിനും പ്രാധാന്യം നൽകി സംഘടിപ്പിച്ച ആരാധനയിൽ അബുദാബിയിലും മുസഫയിലുമായി അപ്കോണിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു.

News Middle Advt Banner

അപ്കോൺ വൈസ് പ്രസിഡന്റ് പാസ്റ്റർ നൈനാൻ പി. മാത്യൂസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അപ്കോൺ ഗായകസംഘം ഗാനശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ വർഗീസ് സാമുവേൽ (പി.എം.ജി. ചർച്ച്) സങ്കീർത്തന വായനയ്ക്ക് നേതൃത്വം നൽകി.

അബുദാബി യു.പി.എ. സഭയിലെ പാസ്റ്റർ എബിമോൻ എ ഡാനിയേലും അപ്കോൺ പ്രസിഡന്റ് പാസ്റ്റർ സിജു സ്കറിയയും ചേർന്ന് തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഐ.പി.സി. അബുദാബി സഭയിലെ പാസ്റ്റർ സാബു മാത്യു ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിച്ചു. ദൈവവചനത്തിലൂടെ വിശ്വാസികളെ ആത്മീയമായി ശക്തിപ്പെടുത്തുന്ന സന്ദേശമാണ് അദ്ദേഹം പങ്കുവെച്ചത്.

അപ്കോൺ ചാരിറ്റി കോഓർഡിനേറ്ററായി പതിനൊന്ന് വർഷത്തെ അനുഗ്രഹീത സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ബ്രദർ മാത്യു പി.ഇ.യെ യോഗത്തിൽ സ്മാരകഫലകം നൽകി ആദരിച്ചു. വർഷങ്ങളായി അപ്കോണിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം നൽകിയ സമർപ്പിത സേവനത്തെ യോഗം പ്രത്യേകം അനുസ്മരിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

അപ്കോൺ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് നേതൃത്വം നൽകി. വിവിധ സഭകളിലെ കർത്തൃദാസന്മാരുടെയും വിശ്വാസികളുടെയും സജീവ പങ്കാളിത്തം സംയുക്ത ആരാധനയ്ക്ക് കൂടുതൽ ആത്മീയ മികവ് നൽകി.

ആത്മീയ ഉണർവും സഹോദരസ്നേഹവും ഐക്യവും ദൈവിക സാന്നിധ്യവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന സംയുക്ത ആരാധന അനുഗ്രഹകരമായി സമാപിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading