ഐ.പി.സി. യു.എ.ഇ. റീജിയൻ പി.വൈ.പി.എയ്ക്ക് പുതിയ നേതൃത്വം
ഷാർജ: ഐ.പി.സി. യു.എ.ഇ. റീജിയൻ പി.വൈ.പി.എയുടെ 2026–2030 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒക്ടോബർ 5ന് ഷാർജ വർഷിപ്പ് സെന്ററിൽ നടന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഐ.പി.സി. യു.എ.ഇ. റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് പ്രാർത്ഥിച്ച് യോഗത്തിന് തുടക്കം കുറിച്ചു. റീജിയൻ സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാനും ജോയിന്റ് സെക്രട്ടറി പാസ്റ്റർ സൈമൺ ചാക്കോയും സന്നിഹിതരായിരുന്നു.
ഇവാ: രൂഫസ് ജേക്കബ് പ്രസിഡന്റായും പാസ്റ്റർ ജിനു ജോർജ് വൈസ് പ്രസിഡന്റായും ബ്രദർ ബൈജു കുട്ടപ്പൻ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ബ്രദർ റെയ്മോൻ ജോസഫ് ജോയിന്റ് സെക്രട്ടറിയായും ബ്രദർ പ്രിസ്റ്റി ജോൺ ട്രഷററായും ബ്രദർ സഞ്ജു ചെറിയാൻ ജോയിന്റ് ട്രഷററായും ചുമതലയേറ്റു.
ബ്രദർ വിൻസി മാമ്മൻ പബ്ലിസിറ്റി കൺവീനറായും ബ്രദർ ഫിന്നി ജോൺ റീജിയൻ കൗൺസിൽ പ്രതിനിധിയായും ബ്രദർ ടിജോ കുര്യൻ ഓഡിറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.
യു.എ.ഇയിലെ വിവിധ ഐ.പി.സി. സഭകളിലെ യുവജനങ്ങളെ ഏകോപിപ്പിച്ച് അവരുടെ ആത്മീയ വളർച്ചയും നേതൃത്വപരമായ കഴിവുകളുടെ വികസനവും സുവിശേഷ പ്രവർത്തനങ്ങളിലെ പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പുതിയ നേതൃത്വം മുൻഗണന നൽകുമെന്ന് അറിയിച്ചു.
പുതിയ ഭാരവാഹികൾക്ക് ആശംസകളും പ്രാർത്ഥനകളും നേർന്ന് ഐ.പി.സി. യു.എ.ഇ. റീജിയൻ വൈസ് പ്രസിഡന്റ് പാസ്റ്റർ പി. എം. സാമുവൽ പ്രാർത്ഥിച്ച് യോഗം സമാപിപ്പിച്ചു.

- Advertisement -


Comments are closed.