ഓസ്ട്രേലിയയിൽ ലിസ്മോറിൽ ആദ്യമായി മലയാളികൾക്ക് കൂട്ടായ്മ ഒരുക്കി ലിസ്മോർ പെന്തക്കോസ്ത് ചർച്ച്

ഓസ്ട്രേലിയ: ന്യൂ സൗത്ത് വെയിൽസിലെ നോർത്തേൺ റിവേഴ്സ് മേഖലയിൽ ലിസ്മോർ പെന്തക്കോസ്ത് ചർച്ച് (Lismore Pentecostal Church) എന്ന പേരിൽ പുതിയ മലയാളം പെന്തക്കോസ്ത് സഭയ്ക്ക് തുടക്കമായി. ലിസ്മോറിൽ ആദ്യമായി മലയാളം പെന്തക്കോസ്ത് ആരാധന ആരംഭിക്കുന്നതോടെ പ്രദേശത്തെ മലയാളി ക്രൈസ്തവ വിശ്വാസികൾക്ക് ഒരുമിച്ചുകൂടി ആരാധിക്കാനും പ്രാർത്ഥിക്കാനും ആത്മീയ കൂട്ടായ്മയിൽ പങ്കുചേരാനും പുതിയ അവസരം ഒരുങ്ങുകയാണ്.

News Middle Advt Banner

ബല്ലീന, ബൈറൺ ബേ, ലിസ്മോർ, കാസിനോ, കൈഗിൾ തുടങ്ങിയ സമീപ പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളി വിശ്വാസികൾക്കും പുതിയ സഭയുടെ പ്രവർത്തനങ്ങൾ അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ വിശ്വാസികൾക്ക് ദൈവവചനത്തിൽ വളരാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും ആത്മീയ പിന്തുണ ലഭിക്കാനും സഭയുടെ തുടക്കം സഹായകമാകും.

പാസ്റ്റർ സുബിൻ മാത്യു വർഗീസിന്റെ നേതൃത്വത്തിലാണ് സഭയുടെ ശുശ്രൂഷകൾ നടക്കുന്നത്. ദൈവവചന പഠനം, ആരാധന, പ്രാർത്ഥന, സൺഡേ സ്കൂൾ, ആത്മീയ കൂട്ടായ്മ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് പ്രദേശത്തെ മലയാളി വിശ്വാസികളെ ഒരുമിപ്പിക്കുകയാണ് സഭയുടെ ലക്ഷ്യം.

മലയാളം പെന്തക്കോസ്ത് ആരാധനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെയും സമീപ പ്രദേശങ്ങളിലുള്ള വിശ്വാസികളെയും സഭയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഫോൺ: +61 423 047 242, +61 447 593 581

വാട്ട്‌സ്ആപ്പ്: +91 8113893766

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading