ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ പുതിയ ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ ഒക്ടോബർ 18ന്

ഫിലഡൽഫിയ: പെൻസിൽവാനിയയിലെ ഫിലാഡൽഫിയ ഐ.പി.സി ഹെബ്രോൻ സഭയുടെ പുതിയ കെട്ടിടത്തിന്റെ സമർപ്പണ ശുശ്രൂഷ ഒക്ടോബർ 18 ഞായറാഴ്ച രാവിലെ 9:30ന് നടത്തപ്പെടും.

News Middle Advt Banner

വിശാലമായ ആരാധനാ ഹാൾ, കുട്ടികൾക്കായുള്ള പ്രത്യേക ആരാധനാ മുറി, ഫെലോഷിപ്പ് ഹാൾ, 150 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യം തുടങ്ങിയവയാണ് പുതിയ കെട്ടിടത്തിന്റെ പ്രധാന പ്രത്യേകതകൾ.

ഐ.പി.സി സീനിയർ പാസ്റ്റർ റവ. എം. എസ്. സാമുവൽ, സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് പാസ്റ്റർ വി. ടി. എബ്രഹാം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. റവ. ഡോ. മോനിസ് ജോർജ് ഐ.പി.സി ഹെബ്രോൻ സഭയുടെ സീനിയർ പാസ്റ്ററായി ശുശ്രൂഷിക്കുന്നു.

സമർപ്പണ ശുശ്രൂഷയിൽ പങ്കുചേർന്ന് അനുഗ്രഹിക്കപ്പെടാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സഭാ നേതൃത്വം അറിയിച്ചു.

വാർത്ത: നിബു വെള്ളവന്താനം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading