ദോഹയിൽ എജി ഖത്തർ സെക്ഷന്റെ ‘പവർ കോൺഫറൻസ്’ ഒക്ടോബർ 10 ന്

ദോഹ: അസംബ്ലീസ് ഓഫ് ഗോഡ് ഖത്തർ സെക്ഷൻ പ്രയർ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘പവർ കോൺഫറൻസ്’ ഒക്ടോബർ 10 ശനിയാഴ്ച ദോഹയിൽ നടക്കും. പ്രാർത്ഥനയിലൂടെയും ആരാധനയിലൂടെയും ദൈവസന്നിധിയിൽ ഒരുമിച്ചുകൂടി ആത്മീയ ഉണർവ് പ്രാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

News Middle Advt Banner

അസംബ്ലീസ് ഓഫ് ഗോഡ് ഖത്തർ സെക്ഷൻ പ്രയർ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ എ.ജി.മലയാളം അസിസ്റ്റന്റ് സൂപ്രണ്ടന്റ് റവ. തോമസ് ഫിലിപ്പ് മുഖ്യ ശുശ്രൂഷ നിർവഹിക്കും.

2026 ഒക്ടോബർ 10 ശനിയാഴ്ച വൈകുന്നേരം 7.15 മുതൽ രാത്രി 9 മണി വരെ ദോഹയിലെ റിലീജിയസ് കോംപ്ലക്സ്, ഐ.ഡി.സി.സി. ബിൽഡിങ് നമ്പർ 2, ഹാൾ നമ്പർ 6 യിലാണ് സമ്മേളനം നടക്കുന്നത്.

സമ്മേളനത്തിൽ എ.ജി. ഖത്തർ സെക്ഷൻ ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും. പ്രാർത്ഥനയിലും ആരാധനയിലും ദൈവവചന ശുശ്രൂഷയിലും പങ്കുചേരുന്നതിനായി ഖത്തറിലെ വിവിധ സഭകളിലുള്ള വിശ്വാസികളെയും കുടുംബങ്ങളെയും സംഘാടകർ ക്ഷണിച്ചിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading