ഐപിസി അയർലൻഡ് & ഇയു റീജിയൻ നാലാമത് വാർഷിക കൺവെൻഷന് ഡബ്ലിനിൽ അനുഗ്രഹീത സമാപനം

ഡബ്ലിൻ: ഐപിസി അയർലൻഡ് & ഇയു റീജിയന്റെ നാലാമത് വാർഷിക കൺവെൻഷൻ ഒക്ടോബർ 2 മുതൽ 4 വരെ ഡബ്ലിൻ ലെ സൈന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ അനുഗ്രഹീതമായി നടത്തപ്പെട്ടു.

News Middle Advt Banner

ഒക്ടോബർ 2 വെള്ളിയാഴ്ച വൈകിട്ട് 5.30ന് ഐപിസി അയർലൻഡ് & ഇയു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി. ടി. എബ്രഹാം പ്രാർത്ഥിച്ച് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കൺവെൻഷൻ കൺവീനർ പാസ്റ്റർ ജോബി സാമുവേൽ അധ്യക്ഷത വഹിച്ചു. മുഖ്യപ്രാസംഗികരായ പാസ്റ്റർ മോനിസ് ജോർജ്, പാസ്റ്റർ നൂറുദ്ദീൻ മുള്ള എന്നിവർ വിവിധ സെക്ഷനുകളിൽ ശക്തമായ വചനശുശ്രൂഷകൾ നിർവഹിച്ചു.

ശനിയാഴ്ച രാവിലെ നടന്ന യോഗത്തിൽ പാസ്റ്റർ ജോയിക്കുട്ടി മത്തായി അധ്യക്ഷത വഹിച്ചു. തുടർന്ന് ഉച്ചയ്ക്കുശേഷം റീജിയന്റെ വിവിധ പുത്രിക സംഘടനകളായ PYPA, Sunday School, Ladies Fellowship എന്നിവയുടെ വാർഷിക യോഗങ്ങൾ നടന്നു.

ശനിയാഴ്ച വൈകിട്ട് നടന്ന പൊതുയോഗത്തിൽ റീജിയൻ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു അധ്യക്ഷത വഹിച്ചു. ഞായറാഴ്ച നടന്ന സംയുക്ത ആരാധനയിൽ അയർലൻഡ് & ഇയു റീജിയനിലെ വിവിധ സഭകളിൽ നിന്നുള്ള ദൈവദാസന്മാരും വിശ്വാസികളും പങ്കെടുത്തു. റീജിയൻ സെക്രട്ടറി പാസ്റ്റർ സാനു പി. മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ആരാധനയിൽ റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി. ടി. എബ്രഹാം കർത്തൃമേശ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

റീജിയൻ ക്വയർ പാസ്റ്റർ ജോജി ജോൺസന്റെ നേതൃത്വത്തിൽ അനുഗ്രഹീതമായ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കൺവെൻഷന്റെ ഭാഗമായി റീജിയന്റെ വിവിധ ശുശ്രൂഷകളും പ്രവർത്തനങ്ങളും അവതരിപ്പിക്കുകയും, ദൈവരാജ്യത്തിനായി വിശ്വാസികൾ കൂടുതൽ സമർപ്പണത്തോടെ മുന്നേറേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുകയും ചെയ്തു.

കൺവെൻഷനിൽ പങ്കെടുത്ത എല്ലാവർക്കും, ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയ ദൈവദാസന്മാർക്കും, വിവിധ തലങ്ങളിൽ സഹകരിച്ചവർക്കും റീജിയൻ ട്രഷറർ ബ്രദർ രാജൻ ലൂക്കോസ് നന്ദി പ്രകാശിപ്പിച്ചു.

ദൈവസാന്നിധ്യം നിറഞ്ഞ നാലാമത് വാർഷിക കൺവെൻഷൻ അനേകർക്ക് ആത്മീയ ഉണർവും പ്രത്യാശയും പകർന്നുകൊണ്ട് അനുഗ്രഹീതമായി സമാപിച്ചു. ക്രിസ്തുവിന്റെ നാമം ഉയർത്തിപ്പിടിച്ച് കൂടുതൽ വിശാലമായ ദൈവരാജ്യ ദൗത്യത്തിലേക്ക് ഐപിസി അയർലൻഡ് & ഇയു റീജിയൻ മുന്നേറുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading