വാഷിംഗ്ടൺ പെന്തക്കോസ്തൽ അസംബ്ലിയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ഒക്ടോബർ 5 മുതൽ
വാഷിംഗ്ടൺ ഡി.സി.: വാഷിംഗ്ടൺ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ നേതൃത്വത്തിൽ 21 ദിവസത്തെ ഉപവാസ-പ്രാർത്ഥനാ ശുശ്രൂഷ ഒക്ടോബർ 5 മുതൽ 25 വരെ നടക്കും. “Draw Near to God” എന്ന പ്രമേയത്തിലാണ് പ്രത്യേക ആത്മീയ സംഗമം സംഘടിപ്പിക്കുന്നത്.
ഒക്ടോബർ 5 മുതൽ 25 വരെ നടക്കുന്ന ശുശ്രൂഷയിൽ വിവിധ ദിവസങ്ങളിലായി അനുഗ്രഹീതരായ ദൈവദാസന്മാർ വചനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ടി.ഡി. ബാബു (കേരള), പാസ്റ്റർ അകിലാസ് എബ്രഹാം (ഒക്കലഹോമ), പാസ്റ്റർ പ്രത്യശ് , സിസ്റ്റർ ആഷ്‌ലി (ഫ്ലോറിഡ), ഇവാഞ്ചലിസ്റ്റ് ആബേൽ ജോൺ, സിസ്റ്റർ ശ്രീലേഖ മാവേലിക്കര എന്നിവർ വിവിധ ദിവസങ്ങളിൽ ശുശ്രൂഷിക്കും.
വാഷിംഗ്ടൺ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ ചർച്ച് പാസ്റ്റർ പാസ്റ്റർ ജെയിംസ് മുളവന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 7.30 മുതൽ രാത്രി 9 വരെ പ്രാർത്ഥനാ യോഗം 9001 Vollmerhausen Rd, Savage, MD 20763 എന്ന വിലാസത്തിൽ നടക്കും.
ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും, വൈകുന്നേരം 6.30 മുതൽ രാത്രി 8.30 വരെയും ശുശ്രൂഷ നടക്കും. ഈ ദിവസങ്ങളിലെ യോഗങ്ങൾ 4318 Baltimore Ave, Bladensburg, MD 20710 എന്ന വിലാസത്തിലാണ്.
ദൈവസന്നിധിയിലേക്ക് കൂടുതൽ അടുക്കുന്നതിനും വ്യക്തികളുടെയും കുടുംബങ്ങളുടെയും ആത്മീയ ജീവിതത്തിൽ നവീകരണം ഉണ്ടാകുന്നതിനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന 21 ദിവസത്തെ ഉപവാസ-പ്രാർത്ഥനയിൽ സഭാ വിശ്വാസികളും കുടുംബങ്ങളും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.

- Advertisement -

Comments are closed.