അങ്ങാടിക്കൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സീയോൻ കൺവൻഷൻ ജനുവരി 4 മുതൽ

അങ്ങാടിക്കൽ: അങ്ങാടിക്കൽ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ സീയോൻ കൺവൻഷൻ’ 2027 ജനുവരി 4, 5, 6 തീയതികളിൽ അങ്ങാടിക്കൽ വടക്ക്, സീയോൻ കുന്നിൽ നടക്കും. ആത്മീയ ഉണർവിനും ദൈവവചന പഠനത്തിനും പ്രാർത്ഥനയ്ക്കും പ്രാധാന്യം നൽകുന്ന കൺവൻഷന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

News Middle Advt Banner

ജനുവരി 4, 5, 6 തീയതികളിൽ എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ രാത്രി 9 വരെ പൊതുയോഗങ്ങൾ നടക്കും. കൂടാതെ ജനുവരി 5 ചൊവ്വ, 6 ബുധൻ ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ പ്രത്യേക പകൽ യോഗങ്ങളും ഉണ്ടായിരിക്കും.

കൺവൻഷനിൽ വിവിധ സഭകളിൽ നിന്നുള്ള അനുഗ്രഹീത ദൈവദാസന്മാർ പ്രസംഗിക്കും. പാസ്റ്റർ കെ. ജെ. തോമസ്, കുമളി; പാസ്റ്റർ ജെ. ജോൺ, പുനലൂർ; പാസ്റ്റർ ജോസ് ടി. ജോർജ്ജ്; പാസ്റ്റർ സാം സി. ബേബി; പാസ്റ്റർ പി. സി.ചെറിയാൻ റാന്നി എന്നിവർ പ്രസംഗകരായി പങ്കെടുക്കും.

സംഗീത ശുശ്രൂഷകൾക്ക് ബ്രദർ സാം തോമസും, സാം പൂവച്ചലും നൽകും. ഗാനശുശ്രൂഷയിലൂടെ വിശ്വാസികൾക്ക് ആത്മീയ അനുഭവത്തിനും ആരാധനയ്ക്കും അവസരം ഒരുക്കും.

കൺവൻഷന്റെ ഉദ്ഘാടനവും മുഖ്യ പ്രസംഗവും പാസ്റ്റർ ടി. വി. തങ്കച്ചൻ നിർവഹിക്കും. വിവിധ ദിവസങ്ങളിലെ യോഗങ്ങളിൽ സഭാ വിശ്വാസികളും സമീപ പ്രദേശങ്ങളിൽ നിന്നുള്ള ക്രൈസ്തവ വിശ്വാസികളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പാസ്റ്റർ ബിജു ഡാനിയേൽ, ബ്രദർ എം. ഡി. ജോയ്സ് (സെക്രട്ടറി)എന്നിവർ നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading