മിസിസാഗയിൽ ‘സ്ട്രിങ്സ് ഓഫ് ഹോപ്പ്’ സംഗീത-ആരാധനാ സായാഹ്നം ഒക്ടോബർ 10 ന്
മിസിസാഗ: ബെഥേൽ കേരള ചർച്ച് കാനഡയുടെ ആഭിമുഖ്യത്തിൽ ‘സ്ട്രിങ്സ് ഓഫ് ഹോപ്പ്: ആൻ ഈവനിംഗ് ഓഫ് പ്രെയ്സ് ആൻഡ് ഗ്രേസ്’ എന്ന പേരിൽ സംഗീത-ആരാധനാ സായാഹ്നം ഒക്ടോബർ 10ന് നടക്കും. സഭയുടെ മെൻസ് മിനിസ്ട്രിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം 7 മുതൽ രാത്രി 9 വരെയാണ് പരിപാടി. പ്രശസ്ത വയലിൻ വാദകനും റെക്കോർഡിംഗ് ആർട്ടിസ്റ്റുമായ ഡാൻ ഡേവിഡും മെലിസ ഡേവിഡും പരിപാടിയിൽ പങ്കെടുക്കും.
വയലിൻ സംഗീതം, ആരാധന, ആത്മീയ അനുഭവങ്ങൾ, സാക്ഷ്യങ്ങൾ എന്നിവ ഉൾപ്പെടുന്നതായിരിക്കും സായാഹ്നം. ദൈവത്തിന്റെ വിശ്വസ്തതയെയും യേശുക്രിസ്തുവിൽ ലഭിക്കുന്ന പ്രത്യാശയെയും കുറിച്ചുള്ള ആത്മീയ ചിന്തകളും ഇരുവരും പങ്കുവയ്ക്കും.
എല്ലാ പ്രായക്കാർക്കും പ്രയോജനപ്പെടുന്ന വിധത്തിൽ പ്രചോദനവും കൂട്ടായ്മയും ആരാധനയും സമന്വയിപ്പിച്ചാണ് പരിപാടി ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കുടുംബങ്ങളോടും സുഹൃത്തുക്കളോടും കൂടി പങ്കെടുക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

- Advertisement -


Comments are closed.