ദോഹയിൽ പാസ്റ്റർ അനിൽ അടൂരിന്റെ നേതൃത്വത്തിൽ സംഗീതസന്ധ്യ ഒക്ടോബർ 8 ന്

ദോഹ: പ്രശസ്ത ക്രിസ്തീയ ഗായകനും ശുശ്രൂഷകനുമായ പാസ്റ്റർ അനിൽ അടൂരിന്റെ നേതൃത്വത്തിൽ ദോഹയിൽ പ്രത്യേക സംഗീത-ആത്മീയ സന്ധ്യ സംഘടിപ്പിക്കുന്നു. “കൃപയുടെ സംഗീതം – അനിൽ അടൂരിനൊപ്പം ഒരു സായാഹ്നം” എന്ന പേരിൽ ഒക്ടോബർ 8 വ്യാഴാഴ്ച വൈകുന്നേരം 7.30ന് അഗാപെ ചർച്ച് ഖത്തറിൽ പരിപാടി നടക്കും.

News Middle Advt Banner

അഗാപെ ചർച്ച് ഖത്തറിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ പ്രത്യേക സന്ധ്യയിൽ ഗാനശുശ്രൂഷ, സാക്ഷ്യങ്ങൾ, ഗാനങ്ങൾക്ക് പിന്നിലെ അനുഭവങ്ങളും ഓർമ്മകളും, ദൈവവചനം, ആരാധന എന്നിവ ഉൾപ്പെടും. സംഗീതത്തിലൂടെ ദൈവസന്നിധിയിലേക്ക് വിശ്വാസികളെ നയിക്കുകയും ആത്മീയ ഉണർവിനും അനുഗ്രഹത്തിനും അവസരമൊരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കിയിരിക്കുന്നത്.

അഗാപെ ചർച്ച് ഖത്തർ ഗായകസംഘവും പരിപാടിയിൽ പങ്കെടുക്കും. പാസ്റ്റർ അനിൽ അടൂരിന്റെ നേതൃത്വത്തിലുള്ള ഗാനശുശ്രൂഷയ്‌ക്കൊപ്പം വിശ്വാസജീവിതത്തിലെ അനുഭവങ്ങളും സാക്ഷ്യങ്ങളും പങ്കുവയ്ക്കപ്പെടും. ഓരോ ഗാനത്തിന്റെയും പിന്നിലുള്ള അനുഭവങ്ങളും സന്ദേശങ്ങളും ശ്രോതാക്കൾക്ക് പരിചയപ്പെടുത്തുന്നതും പരിപാടിയുടെ പ്രത്യേകതയായിരിക്കും.

പാസ്റ്റർ ലാലു ജേക്കബ് പരിപാടിയുടെ ആതിഥേയനും സഭാ ശുശ്രൂഷകനുമായി നേതൃത്വം നൽകും.

പരിപാടിയിലേക്ക് എല്ലാവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി അഗാപെ ചർച്ച് ഖത്തർ ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading