വിക്ടറി വിമൻസ് കോൺഫ്രൻസിന് ബാംഗ്ലൂരിൽ അനുഗ്രഹീത സമാപനം
ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പെന്തെക്കോസ്തു വനിതകളെ ഒന്നിപ്പിച്ചുകൊണ്ടു സംഘടിപ്പിച്ച ‘വിക്ടറി വിമൻസ് കോൺഫ്രൻസ്’ ശ്രദ്ധേയമായ പങ്കാളിത്തത്തോടെ സമാപിച്ചു. ബാംഗ്ലൂർ വിക്ടറി ഇന്റർനാഷണൽ എ.ജി വേർഷിപ്പ് സെന്ററിൽ നടന്ന സമ്മേളനം വിക്ടറി ഇന്റർനാഷണൽ എ. ജി. വേർഷിപ്പ് സെന്റർ സീനിയർ ശുശ്രൂഷകനും എസ്‌ഐഎജി അസിസ്റ്റന്റ് സൂപ്രണ്ടുമായ പാസ്റ്റർ ഡോ. രവി മണി ഉദ്ഘാടനം ചെയ്തു.

സിസ്റ്റർ റീബ ഗോഡ്‌ലി മുഖ്യ സന്ദേശം നൽകി. ദൈവവുമായുള്ള ബന്ധം ആഴപ്പെടുത്താനും, തങ്ങളുടെ വിളിക്കനുസരിച്ച് ധൈര്യത്തോടും ലക്ഷ്യബോധത്തോടും കൂടി ജീവിക്കാനും സ്ത്രീകൾ മുന്നോട്ടുവരണമെന്നു സിസ്റ്റർ റീബ പ്രസംഗത്തിൽ പറഞ്ഞു. സിസ്റ്റർ ലീന പ്രശാന്ത് ആരാധനയ്ക്കു നേതൃത്വം നൽകി.
പാസ്റ്റർ സൂസൻ രവിയായിരുന്നു മുഖ്യ സംഘാടക. ഐക്യം വിശ്വാസം പ്രത്യാശ എന്നിവയിൽ അധിഷ്ഠിതമായി സ്ത്രീകൾ മുന്നോട്ടു സ്വാഗതപ്രസംഗത്തിൽ പാസ്റ്റർ സൂസൻ പങ്കെടുത്തവരെ ആഹ്വാനം ചെയ്തു. ”കർത്താവിൽ ഏക മനസ്സുള്ളവരായിരിപ്പിൻ” (ഫിലിപ്പിയർ 4:2) എന്നതായിരുന്നു ചിന്താവിഷയം.
കർണാടകയിലുടനീളമുള്ള സ്ത്രീകളുടെ സജീവ പങ്കാളിത്തം കോൺഫൻസിനെ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും ശ്രദ്ധേയമായ ഒത്തുചേരലാക്കി. ആത്മികപ്രചോദനവും പരിശുദ്ധാത്മശക്തിയും പ്രാപിച്ചാണു പങ്കെടുത്തവർ മടങ്ങിയത്.
വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു.

- Advertisement -


Comments are closed.