സ്പാർക്ക് കാറ്റലിസ്റ്റിന്റെ രണ്ടാം സെഷൻ നാളെ
ദുബായ്: ചിന്തകളെ ചോദ്യം ചെയ്യാനും പുതിയ കാഴ്ചപ്പാടുകളിലേക്ക് വളരാനും ജീവിതത്തിലും കരിയറിലും ദൈവവിളിയിലും വ്യക്തമായ ദിശ കണ്ടെത്താനും ലക്ഷ്യമിട്ട് സ്പാർക്ക് കാറ്റലിസ്റ്റ് ഒരുക്കുന്ന പ്രത്യേക ഓൺലൈൻ സെഷൻ നാളെ നടക്കും. ഡോ. സജി കെ.പി. നേതൃത്വം നൽകുന്ന രണ്ടാം സെഷനാണ് സെപ്റ്റംബർ 30ന് നടക്കുന്നത്.

25 വയസ്സിന് മുകളിലുള്ളവർ, ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ, ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ, യുവകുടുംബങ്ങൾ, കരിയറിനോടൊപ്പം ദൈവവിളിയും കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർ എന്നിവരെ ലക്ഷ്യമിട്ടാണ് സെഷൻ ക്രമീകരിച്ചിരിക്കുന്നത്. വ്യക്തിത്വവികസനം, ജീവിതത്തിലെ പുതിയ കാഴ്ചപ്പാടുകൾ, കരിയർ, ദൈവവിളി തുടങ്ങിയ വിഷയങ്ങളിൽ ചിന്തിക്കാനും സംവദിക്കാനും അവസരം ഒരുക്കുന്നതാണ് പരിപാടി.
ജയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പാസ്റ്റർ സുജിത്ത് എം. സുനിലാണ് സ്പാർക്ക് കാറ്റലിസ്റ്റിന് തുടക്കം കുറിച്ചത്. വിശ്വാസജീവിതത്തോടൊപ്പം വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയ്ക്ക് ആവശ്യമായ പ്രചോദനവും മാർഗനിർദേശവും നൽകുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം.
സെപ്റ്റംബർ 30 ബുധനാഴ്ച രാത്രി 8.30ന് യുഎഇ സമയം സൂം പ്ലാറ്റ്ഫോമിലൂടെയാണ് സെഷൻ നടക്കുന്നത്. Zoom ID: 859 7702 4258.
പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ, റിനു റോയി, ഡെന്നി മാത്യു, ജെറിൻ തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.

- Advertisement -


Comments are closed.