ജെൻ ആൽഫയെ വിശ്വാസത്തിൽ ഉറപ്പിക്കാം; മാതാപിതാക്കളുടെ സെമിനാർ നടന്നു
ദുബായ്: ഡിജിറ്റൽ ലോകത്ത് വളരുന്ന ജെൻ ആൽഫ തലമുറയെ ക്രിസ്തീയ വിശ്വാസത്തിൽ ഉറപ്പിച്ച് വളർത്തേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്ത് എക്സൽ മിനിസ്ട്രീസിന്റെ നേതൃത്വത്തിൽ മാതാപിതാക്കളുടെ സെമിനാർ സംഘടിപ്പിച്ചു. സെപ്റ്റംബർ 28-ന് ഓൺലൈനായി സൂം പ്ലാറ്റ്‌ഫോമിലായിരുന്നു പരിപാടി.

“Raising Gen Alpha: Anchoring Faith in a Digital World” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിൽ ഫിന്നി കാഞ്ഞങ്ങാട് ക്ലാസെടുത്തു. ഡിജിറ്റൽ സാങ്കേതികവിദ്യ കുട്ടികളുടെ ജീവിതത്തെയും ചിന്തകളെയും സ്വാധീനിക്കുന്ന സാഹചര്യത്തിൽ, മാതാപിതാക്കൾ സ്വീകരിക്കേണ്ട ഉത്തരവാദിത്വങ്ങളും കുട്ടികളുടെ ആത്മീയ വളർച്ചയിൽ കുടുംബത്തിന്റെ പങ്കും സെമിനാറിൽ വിശദീകരിച്ചു.
സാങ്കേതികവിദ്യയെ പൂർണമായി ഒഴിവാക്കുന്നതിനു പകരം അതിന്റെ സാധ്യതകളും അപകടങ്ങളും തിരിച്ചറിഞ്ഞ് കുട്ടികളെ ഉത്തരവാദിത്വത്തോടെ ഡിജിറ്റൽ ലോകം ഉപയോഗിക്കാൻ പരിശീലിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു. കുടുംബത്തിൽ ക്രിസ്തീയ വിശ്വാസം പ്രായോഗികമായി മാതൃകയാക്കുകയും മാതാപിതാക്കളുടെ ജീവിതത്തിലൂടെ കുട്ടികൾക്ക് വിശ്വാസമൂല്യങ്ങൾ പകർന്നു നൽകുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യവും സെമിനാർ ചൂണ്ടിക്കാട്ടി.
എക്സൽ മിനിസ്ട്രീസ് സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മാതാപിതാക്കൾ പങ്കെടുത്തു. “Thy Word” എന്ന സംരംഭത്തിന്റെ സഹകരണത്തോടെയായിരുന്നു സെമിനാർ.
ഇന്ത്യൻ സമയം രാത്രി 8.30-നും ആയിരുന്നു സെമിനാർ. എക്സൽ മിനിസ്ട്രീസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പാസ്റ്റർ. റിബി കെന്നത്ത് വിശദീകരിച്ചു പ്രതിനിധികളായ പാസ്റ്റർ അനിൽ ഇലന്തൂർ, പാസ്റ്റർ.ബിജേഷ് തോമസ് എന്നിവർ പരിപാടിയുടെ ഏകോപനത്തിന് നേതൃത്വം നൽകി.

- Advertisement -


Comments are closed.