പുതിയ നേതൃത്വവുമായി ഐ.പി.സി. യു.എ.ഇ. റീജിയൻ വുമൺസ് ഫെലോഷിപ്പ്
ഷാർജ: ഐ.പി.സി. യു.എ.ഇ. റീജിയൻ വുമൺസ് ഫെലോഷിപ്പിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെപ്റ്റംബർ 28ന് ഷാർജ വർഷിപ്പ് സെന്ററിൽ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സിസ്റ്റർ മേഴ്സി വിൽസൺ പ്രസിഡന്റായും സിസ്റ്റർ ഹേമലിൻ റീത്താ സൈമൺ വൈസ് പ്രസിഡന്റായും സിസ്റ്റർ ബീന വർഗീസ് സെക്രട്ടറിയായും സിസ്റ്റർ മെർലിൻ ക്രിസ്റ്റിൻ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
സിസ്റ്റർ മിനി ജീമോൻ ട്രഷററായും സിസ്റ്റർ എലിസബത്ത് തോമസ് ജോയിന്റ് ട്രഷററായും സിസ്റ്റർ സൂസൻ വർഗീസ് ഓഡിറ്ററായും ചുമതലയേൽക്കും.
പുതിയ നേതൃത്വത്തിന്റെ കീഴിൽ ഐ.പി.സി. യു.എ.ഇ. റീജിയൻ വുമൺസ് ഫെലോഷിപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയട്ടെയെന്ന് റീജിയൻ സെക്രട്ടറി പാസ്റ്റർ ഷൈനോജ് നൈനാൻ ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.
സഭകളിലെ സഹോദരിമാരുടെ ആത്മീയ കൂട്ടായ്മയും ശുശ്രൂഷകളും ഏകോപിപ്പിക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പുതിയ നേതൃത്വം നേതൃത്വം നൽകും.

- Advertisement -


Comments are closed.