കെറ്റിഎംസിസി – ഐസിപിഎഫ് കുവൈത്തിൽ യുവജന സമ്മേളനം ഒക്ടോബർ 3 ന്
കുവൈത്ത്: കുവൈത്തിലെ കെറ്റിഎംസിസിയും ഇന്റർ കൊളീജിയറ്റ് പ്രയർ ഫെലോഷിപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യുവജന സമ്മേളനം ഒക്ടോബർ 3ന് നടക്കും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ NECK ക്യാമ്പസിലാണ് സമ്മേളനം.

“ആരാധനയുടെ ജീവിതശൈലി” എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനത്തിൽ ഡോ. ബ്ലെസ്സൺ മേമന മുഖ്യപ്രഭാഷണം നടത്തും. റോമർ 12:1 ആധാരമാക്കിയുള്ള സന്ദേശത്തിലൂടെ ദൈനംദിന ജീവിതത്തിൽ ആരാധനയുടെ പ്രസക്തിയും വിശ്വാസജീവിതത്തിലെ സമർപ്പണവും സംബന്ധിച്ച വിഷയങ്ങൾ അവതരിപ്പിക്കും.
കുവൈത്തിലെ വിവിധ സഭകളിൽ നിന്നുള്ള യുവജനങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും. യുവജനങ്ങളുടെ ആത്മീയ വളർച്ചയും കൂട്ടായ്മയും ലക്ഷ്യമിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. പൊതുവിവരങ്ങൾക്ക് ബോബി കുര്യൻ, ജേക്കബ് മാമ്മൻ എന്നിവരുമായി ബന്ധപ്പെടാം.
പങ്കെടുക്കുന്നവർക്കായി ഗതാഗത സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. മോബിൻ, ഷെറിൻ, ഗ്ലാഡ്സൺ എന്നിവർ ഗതാഗത ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. യുവജനങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

- Advertisement -


Comments are closed.