അടിയന്തിര പ്രാർത്ഥനയ്ക്ക് : പാസ്റ്റർ ബിനു ചാരുതയ്ക്ക് നേരിയ ഹൃദയാഘാതം; ആശുപത്രിയിൽ ചികിത്സയിൽ
എറണാകുളം : ക്രൈസ്തവ ഗായകനും സുവിശേഷകനുമായ പാസ്റ്റർ ബിനു ചാരുതയ്ക്ക് നേരിയ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ലഭിക്കുന്ന വിവരം. ചില ആഴ്ചകൾ വിശ്രമം നിർദ്ദേശിച്ചിട്ടുള്ളതിനാൽ താല്ക്കാലികമായി പോഗ്രാമുകളിൽ പങ്കെടുക്കുവാൻ കഴിയുന്നതല്ല.

ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി ആശുപത്രിയിൽ കഴിയുന്ന പാസ്റ്റർ ബിനു ചാരുതയ്ക്കായി കുടുംബാംഗങ്ങളും സഹപ്രവർത്തകരും വിശ്വാസസമൂഹവും പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കണമെന്ന് അഭ്യർഥിച്ചു.

- Advertisement -

Comments are closed.