ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു കെ & അയർലൻഡ് റിജീയൻ: യൂത്ത് കോൺഫ്രൻസ് ഒക്ടോബർ 24 ന്
ബിവേർലി / (ഇംഗ്ലണ്ട്): ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു.കെ & അയർലൻഡ് റിജീയൻ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റെിന്റെയും (സി.ഇ.എം) സൺഡേ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ യൂത്ത് കോൺഫ്രൻസ് ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ യു.കെയിലെ ബിവേർലിൽ വെച്ച് നടക്കും.

ഡോ റേമി ടോക്കോയാണ് സമ്മേളനത്തിലെ മുഖ്യപ്രഭാഷകൻ. ഡോ വി ജെ സാംകുട്ടി ഫാമിലി സെഷനും ഡോ സൗമ്യ പ്രയ്‌സ് കിഡ്സ് സെഷനും നേതൃത്വം നൽകും. പാസ്‌റ്റർ സിബിൻ കുര്യനും ശാരോൻ യൂത്ത് ക്വയറും സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.
കുട്ടികളുടെ സെഷനുകൾ ആത്മീയ പാഠങ്ങളോടുകൂടിയ അനുഭവമായിരിക്കും. ഫാമിലി സെമിനാർ കുടുംബജീവിതത്തെ ശക്തിപ്പെടുത്തുന്ന പ്രഭാഷണങ്ങളാലും ചർച്ചകളാലും സമ്പന്നമാകുമെന്ന് സംഘാടകർ അറിയിച്ചു.
Venue: Let Loose Adventure Park, Hull RD, Woodmansey, Beverley HU17 0RS.

- Advertisement -


Comments are closed.