കുവൈത്ത് യു.പി.എഫ്.കെ. വാർഷിക കൺവൻഷൻ ഒക്ടോബർ 21 മുതൽ

കുവൈത്ത് സിറ്റി: യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈത്തിന്റെ (UPFK) നേതൃത്വത്തിൽ നടക്കുന്ന വാർഷിക കൺവൻഷൻ ഒക്ടോബർ 20 മുതൽ 24 വരെ കുവൈത്തിൽ നടക്കും. “Worship • Word • Witness” എന്ന പ്രമേയത്തിലാണ് വിവിധ സമ്മേളനങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

News Middle Advt Banner

കൺവൻഷന്റെ ഭാഗമായി ഒക്ടോബർ 21, 22, 23 തീയതികളിൽ വൈകിട്ട് 7 മുതൽ രാത്രി 9 വരെ വാർഷിക സമ്മേളനം നടക്കും. കുവൈത്തിലെ വിവിധ പെന്തക്കോസ്ത് സഭകളിൽ നിന്നുള്ള വിശ്വാസികൾ പങ്കെടുക്കുന്ന സംഗമത്തിൽ ആരാധന, ദൈവവചനം, ആത്മീയ പ്രഭാഷണങ്ങൾ എന്നിവ പ്രധാന ഘടകങ്ങളായിരിക്കും.

കൺവൻഷനിലെ പ്രധാന പ്രസംഗകരായി പാസ്റ്റർ ഷിബു തോമസ് (ഒക്‌ലഹോമ, യു.എസ്.എ.), സിസ്റ്റർ റീജാ ബിജു (കൊട്ടാരക്കര) എന്നിവർ പങ്കെടുക്കും. വിവിധ ദിവസങ്ങളിലായി ഇവർ ദൈവവചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഇവ. ബോവസ് രാജുവിന്റെ നേതൃത്വത്തിൽ  യു.പി.എഫ്.കെ. ക്വയർ ആരാധയ്ക്ക് നേതൃത്വം നൽകും.

കൺവൻഷന്റെ ഭാഗമായി പ്രത്യേക വിഭാഗങ്ങൾക്കായുള്ള സമ്മേളനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. വനിതാ, യുവജന, പുരുഷ സമ്മേളനങ്ങൾ ഉൾപ്പെടുന്ന കോൺഫറൻസുകൾ ഒക്ടോബർ 20, 24 തീയതികളിലായാണ് നടത്തുന്നത്. ഒക്ടോബർ 20 ചൊവ്വാഴ്ച വൈകിട്ട് 7 മുതൽ 9 വരെ സമ്മേളനം നടക്കും. ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ പ്രത്യേക സമ്മേളനവും ഉണ്ടായിരിക്കും.

യു.പി.എഫ്.കെ. വിവിധ പെന്തക്കോസ്ത് സഭകളെ ഒരുമിപ്പിക്കുന്ന വേദിയായി പ്രവർത്തിച്ചുവരുന്നു. വ്യത്യസ്ത സഭകളിലും ശുശ്രൂഷാ മേഖലകളിലും പ്രവർത്തിക്കുന്ന വിശ്വാസികളെ ഒരുമിപ്പിച്ച് ആത്മീയ ഉണർവും കൂട്ടായ്മയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൺവൻഷൻ സംഘടിപ്പിക്കുന്നത്. ആരാധനയിലും വചനശുശ്രൂഷയിലും സാക്ഷ്യത്തിലും സഭാംഗങ്ങളെ കൂടുതൽ സജീവമാക്കുന്നതിനുള്ള അവസരമായും സമ്മേളനം മാറും.

കൺവൻഷനോടനുബന്ധിച്ച് യുവജനങ്ങൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി സംഘടിപ്പിക്കുന്ന സമ്മേളനങ്ങൾ കുടുംബങ്ങളെയും സഭകളെയും കേന്ദ്രീകരിച്ചുള്ള ആത്മീയ ചർച്ചകൾക്കും പ്രാർത്ഥനയ്ക്കും വചനപഠനത്തിനും അവസരമൊരുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading