മെൽബൺ രെഹോലൈഫ് ചർച്ചിന്റെ “എഫ്ഫത്താ” മീറ്റിംഗ് ഒക്ടോബർ 17 ന്
മെൽബൺ: രെഹോലൈഫ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “എഫ്ഫത്താ ‘ എന്ന പേരിൽ പ്രത്യേക ശുശ്രൂഷ ഒക്ടോബർ 17ന് മെൽബണിലെ പാക്കൻഹാമിൽ നടക്കും. “വചനം • സൗഖ്യം • വിടുതൽ • മുന്നേറ്റം” എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പാക്കൻഹാമിലെ ബാപ്റ്റിസ്റ്റ് ചർച്ചിൽ, 1 ബെന്റ്ലി കോർട്ട്, പാക്കൻഹാം, മെൽബൺ, വിക്ടോറിയ 3810 എന്ന വിലാസത്തിലുള്ള ഹാൾ നമ്പർ 2-ലാണ് ശുശ്രൂഷ നടക്കുന്നത്.
ഒക്ടോബർ 17 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ 8.30 വരെ നടക്കുന്ന ശുശ്രൂഷയിൽ പാസ്റ്റർ രാജു പൂവക്കാല, പാസ്റ്റർ ബിന്നി സി. മാത്യു എന്നിവർ ശുശ്രൂഷിക്കും.
രെഹോലൈഫ് ചർച്ച് വർഷിപ്പ് ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ആരാധനയും ഉണ്ടായിരിക്കും. വചനശുശ്രൂഷയോടൊപ്പം സൗഖ്യം, വിടുതൽ, ആത്മീയ നവീകരണം, ജീവിതത്തിലെ മുന്നേറ്റം എന്നിവയ്ക്കായി പ്രാർത്ഥനയും നടക്കും.
മെൽബണിലും സമീപ പ്രദേശങ്ങളിലുമുള്ള വിശ്വാസികൾക്ക് ആത്മീയ അനുഗ്രഹത്തിനും കൂട്ടായ്മയ്ക്കുമായി പങ്കെടുക്കാനുള്ള അവസരമായാണ് സംഘാടകർ പരിപാടി ഒരുക്കിയിരിക്കുന്നത്.
ചർച്ച് വോർഷിപ്പ് ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ആരാധനയും ഉണ്ടായിരിക്കും. വചനശുശ്രൂഷയോടൊപ്പം സൗഖ്യം, വിടുതൽ, ആത്മീയ നവീകരണം, ജീവിതത്തിലെ മുന്നേറ്റം എന്നിവയ്ക്കായി പ്രാർത്ഥനയും നടക്കും.
മെൽബണിലും സമീപ പ്രദേശങ്ങളിലുമുള്ള വിശ്വാസികൾക്ക് ആത്മീയ അനുഗ്രഹത്തിനും കൂട്ടായ്മയ്ക്കുമായി പങ്കെടുക്കാനുള്ള അവസരമായാണ് സംഘാടകർ പരിപാടി ഒരുക്കിയിരിക്കുന്നത്.

- Advertisement -


Comments are closed.