മാഞ്ചസ്റ്റർ കാൽവറി എ.ജി. സഭയ്ക്ക് അസംബ്ലീസ് ഓഫ് ഗോഡ് ഗ്രേറ്റ് ബ്രിട്ടന്റെ അംഗികാരം ലഭിച്ചു

KE INTERNATIONAL NEWS DESK

 

News Middle Advt Banner

മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ കാൽവറി അസംബ്ലീസ് ഓഫ് ഗോഡ് സഭയ്ക്ക് അസംബ്ലീസ് ഓഫ് ഗോഡ് ഗ്രേറ്റ് ബ്രിട്ടന്റെ (എ.ഒ.ജി. ജി.ബി.) അഫിലിയേഷൻ ലഭിച്ചു. സഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും സാമൂഹിക സേവനരംഗത്തെ ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനുമുള്ള പുതിയ ചുവടുവയ്പായാണ് അഫിലിയേഷനെ സഭ കാണുന്നത്.

2023 ഫെബ്രുവരിയിൽ മാഞ്ചസ്റ്ററിലെ ഓൾഡ്ഹാമിൽ ആരംഭിച്ച കാൽവറി എ.ജി. സഭയുടെ പ്രവർത്തനങ്ങൾ ആദ്യഘട്ടത്തിൽ ഐ.എ.ജി. യു.കെ. ആൻഡ് യൂറോപ്പിന്റെ കീഴിലുള്ള ബ്രാഞ്ച് സഭയായാണ് മുന്നോട്ടുപോയത്. പ്രവർത്തനങ്ങൾ ക്രമേണ വിപുലപ്പെട്ടതോടെ സ്വതന്ത്രമായ പ്രവർത്തനസാധ്യതകളും നിയമപരമായ പരിരക്ഷയും ഉറപ്പാക്കുന്നതിനായി സഭ പിന്നീട് സ്വതന്ത്ര ചാരിറ്റബിൾ ഓർഗനൈസേഷനായി രജിസ്റ്റർ ചെയ്തു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ എ.ഒ.ജി. ഗ്രേറ്റ് ബ്രിട്ടനുമായി നേരിട്ടുള്ള അഫിലിയേഷൻ നേടിയിരിക്കുന്നത്.

പെന്തെക്കോസ്ത് സമൂഹത്തിൽ ഉപദേശപരമായ വിഷയങ്ങളിൽ വിവിധ നിലപാടുകളും വ്യത്യാസങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ, വേദപുസ്തകാധിഷ്ഠിതമായ ഉപദേശസത്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് സഭയുടെ ദൗത്യം മുന്നോട്ടുകൊണ്ടുപോകാൻ അഫിലിയേഷൻ കൂടുതൽ സഹായകരമാകുമെന്ന് സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിജു ചാക്കോ പറഞ്ഞു.

ആത്മീയ ശുശ്രൂഷകൾക്കൊപ്പം സാമൂഹിക സേവനരംഗത്തും കൂടുതൽ സജീവമായി ഇടപെടുകയാണ് കാൽവറി എ.ജി. സഭയുടെ ലക്ഷ്യം. പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ക്രിസ്തീയ സ്നേഹവും കരുതലും അവരിലേക്ക് എത്തിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്കും സഭ പ്രാധാന്യം നൽകുന്നുണ്ട്.

ആത്മീയ വളർച്ചയ്ക്കും കുടുംബശാക്തീകരണത്തിനും സാമൂഹിക ഇടപെടലുകൾക്കും ഒരുപോലെ പ്രാധാന്യം നൽകി മുന്നേറുന്ന കാൽവറി എ.ജി. സഭയുടെ ശുശ്രൂഷാ യാത്രയിലെ ശ്രദ്ധേയമായ നാഴികക്കല്ലായി എ.ഒ.ജി. ഗ്രേറ്റ് ബ്രിട്ടൻ അഫിലിയേഷനെ സഭാ നേതൃത്വം വിലയിരുത്തുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading